അപ്പോ ഇവിടെ തുടങ്ങുന്നു അടുത്തത് ; ഹാഷിറിന്റെ പുതിയ ചിത്രം ‘ഞൊടി’

actor hashir new movie title poster release

വാഴ 2 എന്ന ഇന്റസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം ഹാഷിർ പ്രധാന കഥാപാത്രമായി പുതിയ ചിത്രം വരുന്നു. ജെ എസ് ജിതിൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന സിനിമയ്ക്ക് ‘ഞൊടി’ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നു. “അപ്പോ ഇവിടെ തുടങ്ങുന്നു അടുത്തത്, ന്റെ കൂടെ ഉണ്ടാകണം” എന്ന തലക്കെട്ടോടെയാണ് ഹാഷിർ പോസ്റ്റർ പങ്കുവെച്ചത്.

സോഷ്യൽമീഡിയയിലെ റീൽസിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് ഹാഷിർ. താരത്തിന്റെ ഓരോ റീൽസും സോഷ്യൽമീഡിയയിൽ വൈറലാണ്. നായകനായ ആദ്യ സിനിമ വാഴ 2 വിലൂടെ തെന്നിന്ത്യയിലാകെ ഹാഷിർ തരം​ഗമായി. വിപിൻദാസ് സംവിധാനം ചെയ്ത വാഴ 2 ഇരുന്നൂറ് കോടിക്ക് മുകളിലാണ് ആ​ഗോളതലത്തിൽ നേടിയത്. വാഴയ്ക്ക് ശേഷം താരത്തിന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു സിനിമാ പ്രേമികൾ.

അടുത്തിലെ നടന്ന ദില്ലി വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ശക്തമായ പ്രതികരണം നടത്തിയും ഹാഷിർ ശ്രദ്ധിക്കപ്പെട്ടു.

പുതിയ ചിത്രത്തിൽ ഹാഷിറിനൊപ്പം ലുക്മാൻ അവറാൻ, അമീൻ അൽ, ചന്ദു സലീം കുമാർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അമൽ പോൾസൺ, ടോണി ജോസ് എന്നിവരാണ് നിർമ്മാതാക്കൾ.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News