സതീശൻ്റെ പോസ്റ്റിലേക്ക് സെൽഫ് ​ഗോളടിച്ച രണ്ട് എംപിമാർ; ജെബി മേത്തറും പി വി അബ്‌ദുൾ വഹാബും

congress mp's pm shri

വി ഡി സതീശൻ്റെ പോസ്റ്റിലേക്ക് സെൽഫ് ​ഗോളടിച്ചിരിക്കുകയാണ് രണ്ട് കോൺ​ഗ്രസ് എംപിമാർ. രണ്ടു പേരും ചേർന്ന് ഇന്നലെ ഒറ്റ ദിവസം കൊണ്ട് കേരള മുഖ്യമന്ത്രി വി ഡി സതീശൻ്റേയും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ്റേയും ഏറെ നാളത്തെ കള്ളങ്ങൾ പൊളിച്ചടുക്കുകയായിരുന്നു. പാർലമെൻ്റിൽ രണ്ട് എം പിമാരും പിഎം ശ്രീയുമയായി ബന്ധപ്പെട്ട് കുറച്ച് ​ചോദ്യങ്ങൾ ഉന്നയിച്ചു. അതോടെ തീർന്നു കേരളത്തിലെ യു ഡി എഫ് സർക്കാരിൻ്റെ എല്ലാ വിശ്വാസ്യതയും. അതോടൊപ്പം പിഎം ശ്രീ നടപ്പിലാക്കാനുള്ള കോൺഗ്രസിൻ്റെ താത്പര്യവും ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടപ്പെട്ടു.

ജെബി മേത്തർ എം പിയുടെ ചോദ്യം:

പിഎംശ്രീയിൽ കേരളത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ?

കേന്ദ്രം നൽകിയ മറുപടി:

കേരളത്തിന് ഫണ്ട് അനുവദിച്ചിട്ടില്ല. കേരളം സ്കൂളുകളുടെ ലിസ്റ്റ് പോലും നൽകിയിരുന്നില്ല.

പി വി അബ്‌ദുൾ വഹാബ് എം പിയുടെ ചോദ്യം:

കേരളം പിഎം ശ്രീ ഒപ്പിടുകയോ പിന്മാറുകയോ ചെയ്‌തിട്ടുണ്ടോ? പിന്മാറിയാൽ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെന്തൊക്കെ?

കേന്ദ്രം നൽകിയ മറുപടി:

എപ്പോൾ വേണമെങ്കിലും കേരളത്തിന് പദ്ധതിയിൽ നിന്നും പിന്മാറാം അതിൽ തടസമില്ല.

Also read: ഔദ്യോഗിക ചുമതലകളിലും എഴുത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചയാൾ; തോട്ടം രാജശേഖരന്റെ നിര്യാണത്തിൽ അനുശോചിച്ച് പിണറായി വിജയൻ

ഇതോടെയാണ് കേരളത്തിലെ യു ഡി എഫ് സർക്കരിൻ്റെ എല്ലാ കള്ളങ്ങളും തകർന്ന് വീണത്. എൽ ഡി എഫ് സർക്കാർ ഒപ്പിട്ടതു കൊണ്ടാണ് പി എം ശ്രി നടപ്പാക്കേണ്ടി വരുന്നതെന്നായിരുന്നു ഇത്രയും കാലം മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പറഞ്ഞത്. കേരളം പണം വാങ്ങിയെന്നും യു ഡി എഫ് സർക്കാർ കള്ളം പടച്ചു വിട്ടിരുന്നു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News