മുൻ പിആർഡി ഡയരക്ടറും എഴുത്തുകാരനുമായ തോട്ടം രാജശേഖരന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു. ഔദ്യോഗിക ചുമതലകളിലും എഴുത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച രാജശേഖരന്റെ വേർപാടിൽ കുടുംബാംഗങ്ങളുടേയും ഉറ്റവരുടേയും ദുഖത്തിൽ പങ്കുചേരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
വാർദ്ധക്യ സഹചമായ അസുഖങ്ങളെ തുടർന്നു ചികിത്സയിൽ ഇരിക്കെയാണ് ആണ് അദ്ദേഹം ഇന്ന് മരിച്ചത്. 1985 ൽ പിആർഡിയിൽ നിന്നും വിരമിച്ചിരുന്നു. പത്ര പ്രവർത്തകരുടെ പെൻഷൻ പദ്ധതി നടപ്പിലാക്കാൻ ഇടപെടൽ നടത്തിയ ആളാണ് അദ്ദേഹം. ആർ.ശങ്കറിന്റെ ദിനമണി
പത്രത്തിൽ പത്രപ്രവർത്തകനായും ജോലി ചെയ്തിരുന്നു. ഔദ്യോഗിക ജീവിതത്തിന് പുറമെ സെൻസർ ബോർഡ് അംഗം, KSFDC അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
സർവീസ് സ്റ്റോറി ഉൾപ്പടെ ഇരുപതോളം പുസ്തകങ്ങളുടെ രചയിതാവാണ്. സിനിമ; സത്യവും മിഥ്യവും എന്ന പഠന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here