ഡോ. ജോൺ ബ്രിട്ടാസ് എം പിയാണ് ചെയർമാനൊപ്പം കൈരളി ടിവിയുടെ ശക്തിയെന്ന് കൈരളി ടിവി ഡയറക്ടർ ടി ആർ അജയൻ. മറ്റു ചാനലുകൾ സിനിമ, ഗാനം, സീരിയൽ എന്നിവയ്ക്കായി അവാർഡുകൾ നൽകുമ്പോൾ, കൈരളി ടിവി തികച്ചും വ്യത്യസ്തമായ അഞ്ച് വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കൈരളി ടി വി ഏർപ്പെടുത്തിയ ‘കൈരളി ഡോക്ടേഴ്സ്’ അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ടി ആർ അജയൻ.
കർഷകർക്കായി കതിർ അവാർഡ്, യുവാക്കൾക്കുള്ള അവാർഡ്, സ്ത്രീകൾക്കായി ജ്വാല അവാർഡ്, ഡോക്ടർമാർക്കുള്ള അവാർഡ്, കൂടാതെ ഫീനിക്സ് അവാർഡ് എന്നിവയാണവ. ആതുര ശുശ്രൂഷ രംഗം ഒരു കച്ചവടമായി മാറുന്ന കാലഘട്ടത്തിൽ, അത് ഒരു സേവനമായി കണ്ട് സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഡോക്ടർമാരെ ആദരിക്കുക എന്നതാണ് ഈ അവാർഡിന്റെ ലക്ഷ്യം. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഡോക്ടർമാരെ തിരഞ്ഞെടുത്താണ് മൂന്ന് വിവിധ വിഭാഗങ്ങളിലായി അവാർഡുകൾ നൽകുന്നത്.
കൈരളി ടിവി ചെയർമാനും മലയാളികളുടെ പ്രമുഖ നടനുമായ പത്മശ്രീ ഭരത് മമ്മൂട്ടിയാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രികെ. മുരളീധരൻ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here