അസമിലെ പ്രളയബാധിതരുടെ ദുരിതാശ്വാസത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി സംഭാവന നൽകി. കൂടാതെ അദാനി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അദാനി സ്മാർട്ട് മീറ്ററും ഗുവാഹത്തി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും ചേർന്ന് അസമിലെ പ്രളയബാധിത മേഖലകളിൽ ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു.
ശിവസാഗർ ജില്ലയിലെ നസിറ സബ് ഡിവിഷനിലെയും ധേമാജി ജില്ലയിലെ സിലാപത്താറിലെയും ഏകദേശം 8,000 കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, ശുചിത്വ-ആരോഗ്യ സാമഗ്രികൾ എന്നിവ അടങ്ങിയ ദുരിതാശ്വാസ കിറ്റുകളും വിതരണം ചെയ്തു. 14 ഗ്രാമങ്ങളിലെയും സിലാപത്താറിലെ പ്രളയബാധിത പ്രദേശങ്ങളിലെയും ജനങ്ങളിലേക്ക് സഹായം എത്തിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ദുരിതാശ്വാസം മാത്രമല്ല, പ്രളയബാധിതരുടെ പുനരധിവാസത്തിനും പ്രദേശത്തിന്റെ പുനർനിർമാണത്തിനും പിന്തുണ നൽകുമെന്നും അദാനി ഫൗണ്ടേഷൻ അറിയിച്ചു.
Mr Gautam Adani, Chairman of the Adani Group, has contributed ₹11 crore to the Assam Chief Minister’s Relief Fund to aid relief and rehabilitation in flood-affected parts of state
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here