കൈരളി ടിവിയോട് സഹകരിക്കേണ്ടതില്ല എന്നൊരു തീരുമാനം മുൻപ് കോൺഗ്രസ് പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. എന്നാൽമന്ത്രി കെ മുരളീധരൻ ധൈര്യസമേതം കൈരളി സ്റ്റുഡിയോയിൽ വന്ന് സംവദിച്ചതോടെയാണ് ആ നിലപാടിൽ മാറ്റമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ആതുരസേവന രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്ക് കൈരളി ടി വി ഏർപ്പെടുത്തിയ ‘കൈരളി ഡോക്ടേഴ്സ്’ അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ് എം പി.
കൈരളി ടിവി തുടങ്ങിയ സമയത്ത് ) ചില ആളുകൾക്ക് ചാനലിനോട് വിയോജിപ്പുണ്ടായിരുന്നു. അക്കാലത്ത് കൈരളി ടിവിയോട് സഹകരിക്കേണ്ടതില്ല എന്നൊരു തീരുമാനം കോൺഗ്രസ് പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. എന്നാൽ മന്ത്രി കെ. മുരളീധരൻ ധൈര്യസമേതം കൈരളി സ്റ്റുഡിയോയിൽ വന്ന് സംവദിച്ചതോടെയാണ് ആ നിലപാടിൽ മാറ്റമുണ്ടായത്. മറ്റ് ചാനലുകളെക്കാൾ കൂടുതൽ കോൺഗ്രസുകാരോട് നീതി പുലർത്തുന്ന ചാനലാണ് കൈരളി എന്ന് പിന്നീട് മറ്റ് കോൺഗ്രസ് പ്രവർത്തകർക്കും ബോധ്യപ്പെട്ടു.
also read: കോഴിക്കോട് മതബോധന ക്ലാസുകളും ട്യൂഷൻ സെന്ററുകളും നാളെ അടച്ചിടണം; നിർദേശവുമായി ജില്ലാ കളക്ടർ
കേരളത്തിന്റെ ആരോഗ്യ മേഖല ഇന്ന് ലോകത്തിന്റെ നെറുകയിലാണ്. പൊതുമേഖലയും, സ്വകാര്യ മേഖലയും, സഹകരണ മേഖലയും ഒത്തുചേർന്ന് പ്രവർത്തിക്കുന്ന ഒരു സവിശേഷമായ ആരോഗ്യ സംവിധാനമാണ് കേരളത്തിലുള്ളത്. ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യ രംഗത്ത് കേരളം ഒരുപാട് കാതം മുൻപിലാണ്. ആരോഗ്യ മേഖലയിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷകളാണുള്ളത്.
സാങ്കേതിക വിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും വൈദ്യശാസ്ത്ര രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമ്പോഴും, മനുഷ്യന്റെ സ്പർശവും സ്നേഹവുമാണ് ഈ പ്രൊഫഷനെ വേറിട്ടു നിർത്തുന്നതെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here