ഡോക്ടർമാരെ ആദരിക്കുക എന്നത് സമൂഹത്തിൻ്റെ കടമയാണ്, അതാണ് കൈരളി ചെയ്യുന്നത്: കെ മുരളീധരൻ

മികച്ച ഡോക്ടർമാരെ കണ്ടെത്താനും അവരെ ആദരിക്കാനും കൈരളി ടിവി കാണിക്കുന്ന താല്പര്യത്തെ പ്രശംസിച്ച് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. ആരോഗ്യ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ ഡോക്ടർമാരെ ആദരിക്കുക എന്നത് സമൂഹത്തിന്റെ കടമയാണ് അതാണ് കൈരളി ചെയ്യുന്നതെന്ന് കെ മുരളീധരൻ പറഞ്ഞു. കൈരളി ടിവി സംഘടിപ്പിച്ച ഡോക്ടേഴ്സ് അവാർഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​കൈരളി ടിവിയുടെ മികച്ച സർക്കാർ ഡോക്ടർക്കുള്ള 2026ലെ പുരസ്കാരം സ്വന്തമാക്കിയ ഡോക്ടർ ജയകുമാറിനെ അഭിനന്ദിച്ചുക്കൊണ്ടും കെ മുരളീധരൻ സംസാരിച്ചു. കൂടാതെ, എറണാകുളം ജനറൽ ആശുപത്രിയിൽ സൗജന്യ സേവനം നൽകുന്ന ഡോക്ടർ പൗലോസിനെ പോലുള്ളവരുടെ പ്രവർത്തനം ആരോഗ്യവകുപ്പിന് വലിയ കരുത്താണ് നൽകുന്നതെന്നും കെ മുരളീധരൻ വ്യക്തമാക്കി.

also read; ‘ചികിത്സയ്ക്ക് അപ്പുറം സാമൂഹികപ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഡോക്ടർമാരെയാണ് കൈരളി ആദരിക്കുന്നത്’: ഡോ എകെ ജയശ്രീ

ഡോക്ടർമാർ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചും കെ മുരളീധരൻ സൂചിപ്പിച്ചു. ഡോക്ടർമാർ ദൈവദൂതന്മാരല്ലെന്നും, എല്ലാ രോഗികളും രക്ഷപ്പെടണമെന്നില്ലെന്നും പ്രസംഗത്തിൽ പറയുന്നു. ചികിത്സയ്ക്കിടെ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം ഡോക്ടർമാരുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന സാഹചര്യം പലപ്പോഴും ഉണ്ടാകാറുണ്ടെന്നും ആരോ​ഗ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ഭാവി പ്രവർത്തനങ്ങളിൽ ഡോക്ടർമാരുടെ സഹായസഹകരണങ്ങൾ തുടരണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് കെ മുരളീധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News