മഴക്കാലത്തും എസി ഉപയോ​ഗിക്കുന്നത് പതിവാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചെങ്കിൽ എട്ടിന്റെ പണികിട്ടും

ac

കൊടും വേനലിൽ മിക്കവരും എസിയെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ മഴക്കാലമെത്തിയതോടെ ഈ ശീലത്തിന് ഒരു അവസാനമുണ്ടാകുമെന്ന് കരുതിയാൽ തെറ്റി. ഭൂരിഭാ​ഗം പേർക്കും ഈ ശീലം മാറ്റം അൽപം പ്രയാസമായിരിക്കും. പക്ഷെ ഈ ശീലം നമ്മെ കൂടുതൽ പ്രശ്നങ്ങളിലേക്കെത്തിച്ചാലോ. മഴക്കാലത്തും എസി ഉപയോ​ഗിക്കുന്നവർ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.

താപനില 24°C – 26°C ആയി ക്രമീകരിക്കുക

മഴയുള്ളപ്പോൾ പുറത്ത് ഇതിനകം തണുപ്പുള്ളതിനാൽ എസിയിലെ താപനില 24°C മുതൽ 26°C വരെ വെക്കുന്നതാണ് നല്ലത്. ഇത് അമിതമായ തണുപ്പ് ഒഴിവാക്കാനും കറന്റ് ബിൽ കുറയ്ക്കാനും സഹായിക്കും.

also read: ലിഫ്റ്റിൽ കുടുങ്ങിയോ? സുരക്ഷിതരായിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ

എസി ഫിൽട്ടറുകൾ വൃത്തിയാക്കുക

അന്തരീക്ഷത്തിലെ ഈർപ്പം കാരണം എസി ഫിൽട്ടറുകളിൽ പെട്ടെന്ന് പൂപ്പലും ബാക്ടീരിയകളും വളരാൻ സാധ്യതയുണ്ട്. ഇത് മുറിയിൽ ദുർഗന്ധം ഉണ്ടാക്കുകയും ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യാം. മഴക്കാലത്ത് ആഴ്ചയിൽ ഒരിക്കലെങ്കിലും ഫിൽട്ടറുകൾ പുറത്തെടുത്ത് വൃത്തിയാക്കുക.

‘ഡ്രൈ മോഡ്’ ഉപയോഗിക്കുക

മഴക്കാലത്ത് മുറിക്കുള്ളിലെ തണുപ്പിനേക്കാൾ കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുന്നത് വിയർപ്പും ഈർപ്പവുമാണ്. എസിയിലെ ഡ്രൈ മോഡ് (ഫാൻ ചിഹ്നത്തിന് പകരം തുള്ളി രൂപത്തിലുള്ള ചിഹ്നം) ഓൺ ചെയ്യുക. ഇത് മുറിയിലെ അധിക ഈർപ്പം വലിച്ചെടുത്ത് അന്തരീക്ഷം സുഖകരമാക്കുന്നു. വൈദ്യുതി ലാഭിക്കാനും ഈ മോഡ് സഹായിക്കും.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News