ശ്രദ്ധിക്കണേ…; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി

NEYYAR DAM

തിരുവനന്തപുറം ജില്ലയിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാലും നെയ്യാർഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നതിനാലും ഡാമിന്റെ 4 ഷട്ടറുകളും ഇന്ന് വീണ്ടും ഉയർത്തി. വൈകിട്ട് 4.30ന് 20 സെന്റിമീറ്റർ വീതം കൂടി (നേരത്തെ 160 സെന്റിമീറ്റർ ഉയർത്തിയതിന് പുറമേ 80 സെന്റിമീറ്റർ കൂടി ചേർത്ത്, ആകെ 240 സെന്റിമീറ്റർ) ആണ് ഉയർത്തിയത്. ഡാമിന്റെ സമീപ പ്രദേശങ്ങളിലും നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.

സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. 11 ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ആഞ്ഞടിക്കുന്ന വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ രാവിലെ വരെ നിലവിലെ കാലാവസ്ഥ തുടരുമെന്നാണ് വിലയിരുത്തൽ.

ALSO READ: അതിതീവ്ര മഴയും പമ്പയിലെ വെള്ളപ്പൊക്കവും; ശബരിമല യാത്ര ഒഴിവാക്കണമെന്ന് നിർദേശം

കാറ്റിൻ്റെ വേഗത കൂടി നിൽക്കുന്നത് കാരണവും കടൽ പ്രക്ഷുബ്ധമായി തുടരുന്നത് കാരണവും മലയോര മേഖലകളിലും തീരദേശത്തും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ജനങ്ങൾ അതീവ ജാഗ്രതാ നിർദേശം പാലിക്കണമെന്നും വിനോദ സഞ്ചാരം പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ വ്യക്തമാക്കി. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും കാഴ്ചമങ്ങുന്നതും ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ട്. മരങ്ങൾ കടപുഴകി വീണ് വൈദുതി ബന്ധം തകരാറിലാകാനും സാധ്യതയേറെയാണ്. സാഹചര്യം വഷളാകുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here