ആപ്പിൾ മുറിച്ചുവെച്ചാൽ നിറം മാറുന്നുണ്ടോ? ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

cut apple keep fresh

പുതിയതായി മുറിച്ച ആപ്പിളിന്റെ നിറം മാറുന്നത് തികച്ചും സ്വാഭാവികമാണ്. ഈ പ്രതിഭാസത്തിന് കാരണം പോളിഫെനോൾ ഓക്സിഡേസ് എന്നറിയപ്പെടുന്ന ഒരു രാസപ്രവർത്തനമാണ്. നിറം മാറ്റം ആപ്പിളിന്റെ സ്വാദിനെ ബാധിക്കുന്നില്ലെങ്കിലും മുറിച്ച ആപ്പിൾ കുറച്ച് നേരം വച്ചതിന് ശേഷം കഴിക്കുന്നത് പോഷക​ഗുണങ്ങൾ ഇല്ലാതാവുന്നതിന് കാരണമാവാറുണ്ട്. മുറിച്ചു വച്ച ആപ്പിൾ തവിട്ടുനിറത്തിലാവാതിരിക്കാൻ ചില വഴികളുണ്ട്.

ഒരു പാത്രത്തിൽ തണുത്ത വെള്ളമെടുത്ത് അതിൽ അല്പം നാരങ്ങനീര് ഒഴിക്കുക. നാരങ്ങനീരിലെ ആസിഡ് മുറിച്ച ആപ്പിളിനെ തവിട്ടുനിറമാകുന്നതിൽ നിന്ന് തടയുന്നു. തേനിന് മുറിച്ച ആപ്പിൾ തവിട്ടു നിറമാകുന്നത് തടയാനുള്ള കഴിവുണ്ട്. ഒരു ​ഗ്ലാസ് വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ തേൻ മിക്സ് ചെയ്യുക. ഈ മിശ്രിതത്തിൽ ആപ്പിൾ കഷ്ണങ്ങൾ മുക്കിവെക്കുക

also read; റവ കൊണ്ട് കേക്ക് ഉണ്ടാക്കിയാലോ? വീട്ടിലുള്ള ചേരുവകൾ മാത്രം മതി

ആപ്പിൾ കഷ്ണങ്ങൾ മുറിച്ച് ഉടൻ തന്നെ ഉപ്പുവെള്ളത്തിൽ മുക്കിവെക്കുന്നതും നല്ലതാണ്. ഉപ്പ് ആപ്പിൾ ഓക്സിഡൈസ് ചെയ്യുന്നത് തടയാൻ സഹായിക്കും. ഒരു കപ്പ് വെള്ളത്തിൽ അര ടീസ്പൂൺ ഉപ്പ് ചേർക്കുക. ആപ്പിൾ കഷ്ണങ്ങൾ വിനാ​ഗിരിയിലോ മറ്റേതെങ്കിലും സിട്രിക് ആസിഡിലോ മുക്കിവെക്കുന്നത് നല്ലതാണ്. ആപ്പിൾ മുറിച്ച ശേഷം അവയുടെ കഷ്ണങ്ങൾ പ്ലാസ്റ്റിക് കവറിലോ ഫോയിലിലോ പൊതിഞ്ഞ് വെക്കുക. ഇങ്ങനെ വെക്കുന്നത് വഴി ഓക്സിജനുമായുള്ള സമ്പർക്കം ഇല്ലാതാക്കാനും സാധിക്കും.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News