നിരവധി ഫോണുകളാണ് ഓരോ ദിവസവും മാർക്കറ്റിൽ ഇറങ്ങുന്നത്. നിങ്ങൾക്ക് വാങ്ങാവുന്ന ഫോണുകൾ ഏതാണെന്ന സംശയത്തിലാണോ ഇപ്പോഴും. എങ്കിൽ നിങ്ങൾക്കായി ചില ഫോണുകൾ പരിചയപ്പെടുത്താം. ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ വാങ്ങാൻ ഇനി കൂടുതൽ ഒന്നും ആലോചിക്കേണ്ടതില്ല.
റിയൽമി P4 X 5G
ഏകദേശം 30,000 വിലവരുന്ന ഉയർന്ന റിയൽമി മോഡലുകളിൽ നൽകുന്ന അതേ ചിപ്‌സെറ്റായ മീഡിയടെക് ഡൈമൻസിറ്റി 7400 അൾട്രാ ചിപ്‌സെറ്റുമായി വിപണയിൽ ഇറങ്ങിയിരിക്കുന്ന ഫോണാണ് റിയൽമി P4 X 5G. ഐ പി എസ് എൽ സി ഡി പാനൽ ഡിസ്പ്ലേയും 144 ഹെഡ്സ് റിഫ്രഷ് റേറ്റു വരുന്ന ഫോണിന് 7000 MAH ബാറ്ററിയാണ് ലഭിക്കുന്നത്. ഏകദേശം 20,500 രൂപ വിലയിൽ വരുന്ന ഫോണിന് 45 വാട്സ് ചാർജിങ്ങാണ് സപ്പോർട്ട് ചെയ്യുന്നത്.
സംസങ് ഗ്യാലക്സി F36 5G
സൂപ്പർ അമോലെഡ് ഡിസ്പ്ലേയും 120 Hz റിഫ്രഷ് റേറ്റും വരുന്ന ഫോൺ ഏറ്റവും ലൈനപ്പിലെ ഏറ്റവും മികച്ച ഡിസ്പ്ലേ നൽകുന്ന ഫോണാണ്. എക്‌സിനോസ് 1380 ചിപ്സെറ്റാണ് ഫോണിന് നൽകിയിരിക്കുന്നത്. സാധാരണ ഉപയോഗങ്ങൾക്കും മിതമായ ഗെയിമിങ്ങിനും ഉപയോഗിക്കാവുന്ന ഫോണിന് 5000 Mah ബാറ്ററി നൽകിയിരിക്കുന്നു. 25 W ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. 50 എം പി പ്രൈമറി ക്യാമറയും അൾട്രാ-വൈഡ് സെൻസറും ഫോണിന് ഉണ്ട്. 20,999 രൂപയാണ് ഫോണിൻ്റെ യഥാർഥ വില എന്നാൽ ബാങ്ക് ഓഫറുകൾ വഴി 20,000-ൽ താഴെ ഫോൺ സ്വന്തമാക്കാം.
Related Articlesമോട്ടോ G57 Power 5G
പ്രീമിയം ലെതർ ഫിനിഷിങ്ങിൽ ഇറങ്ങിയിരിക്കുന്ന ഫോണിന് വലിയ ശ്രദ്ധ നേടിയിരുന്നു. ഐ പി എസ് എൽ സി ഡി പാനൽ ഡിസ്പ്ലേയിൽ 120 Hz റിഫ്രഷ് റേറ്റാണുള്ളത്. സ്‌നാപ്ഡ്രാഗൺ 6s Gen 4 റിഫ്രഷ് റേറ്റാണ് ഫോണിനുള്ളത്. 7000 mAh വലിയ ബാറ്ററിയും 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഫോണിന് നൽകിയിരിക്കുന്നു. 20,500 രൂപയാണ് ഫോണിൻ്റെ വില.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here