നേപ്പാളിലെ മിന്നൽ പ്രളയം; മരണസംഖ്യ 46 ആയി ഉയർന്നു

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി ഉയർന്നു. 105 ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പേരെ കാണാതായിട്ടുണ്ട്. ഗലാച്ചിയിൽ മലയാളി സംഘവും കുടുങ്ങി. കാസർ​ഗോഡ് കുമ്പള പൊലീസ് സ്റ്റേഷനിലെ എസ്‌ഐ പ്രദീപ് അടക്കമുള്ളവരുടെ സംഘമാണ് കുടുങ്ങിയത്. നേപ്പാളിൽ വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു സംഘം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ട്. എന്നാൽ ഇവർ സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം.

എറണാകുളത്തെ ട്രാവൽ ഹബ്ബ് 24 ടൂർ ഓപ്പറേറ്ററുടെ നേതൃത്വത്തിലായിരുന്നു മലയാളികളെ കൊണ്ടുപോയത്. ട്രാവൽ ഹബ്ബ് 24 ന്റെ നേതൃത്വത്തിൽ നേപ്പാളിലെത്തിയത് 38 പേരായിരുന്നു. 23 മുതൽ 29 വരെയുള്ള 7 ദിവസത്തെ പാക്കേജിലാണ് മലയാളികൾ നേപ്പാളിലെത്തിയത്.

Related Articles

നുവാകോട്ട്, ദാദിംഗ് ജില്ലകളിലാണ് പ്രളയം ഉണ്ടായത്. ടിബറ്റ് അതിർത്തിയിൽ നിന്ന് കുതിച്ചെത്തിയ വെള്ളം നേപ്പാളിൽ വ്യാപകമായ നാശനഷ്ടങ്ങൾ വിതച്ചു. നിരവധി ​ഗ്രാമങ്ങൾ ഒലിച്ചുപോയി. റാസുവഗധി, ചിലിമെ, ത്രിശൂൽ 3എ, ത്രിശൂൽ 3ബി ഹബ്ബ് 220 കെവി സബ്‌സ്റ്റേഷൻ, ത്രിശൂൽ ജലവൈദ്യുത നിലയം, ദേവിഘട്ട് ജലവൈദ്യുത നിലയം എന്നിവ ഉൾപ്പെടെ ചുരുങ്ങിയത് ആറ് പ്രധാന ജലവൈദ്യുത കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റി സ്ഥിരീകരിച്ചു. ഇത് വൈദ്യുതിവിതരണത്തെയും ബാധിച്ചിട്ടുണ്ട്. നിരവധി ഹൈവേകളും അടച്ചുപൂട്ടി.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here