കോൺഗ്രസ് നേതാക്കളുടെ വിമർശനങ്ങൾക്ക് പിന്നാലെ യുഡിഎഫിൽ ഒറ്റപ്പെട്ട് പി വി അൻവർ

കോൺഗ്രസ് നേതാക്കളുടെ വിമർശനങ്ങൾക്ക് പിന്നാലെ പി വി അൻവർ യുഡിഎഫിൽ ഒറ്റപ്പെടുന്നു. അൻവറിനെ ബേപ്പൂരിൽ സ്ഥാനാർത്ഥിയാക്കേണ്ടിയിരുന്നില്ല എന്ന കോഴിക്കോട് ഡിസിസി പ്രസിഡന്റിന്റെ പരസ്യപ്രസ്താവനയ്ക്ക് പിന്നാലെ മുൻ കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രനും അൻവറിനെതിരെ വന്നതും തിരിച്ചടിയായി. ഇതോടെ അൻവർ യുഡിഎഫിന് ബാധ്യത ആവുകയാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണ്ടെത്തൽ.

ബേപ്പൂരിൽ മത്സരിക്കുന്നു എന്ന് സ്വയം പ്രഖ്യാപിച്ചാണ് അൻവർ ജനവിധി തേടിയത്. അൻവർ സ്ഥാനാർത്ഥിയാവുന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് ഡിസിസി അറിഞ്ഞത്. അൻവറിനെ വി ഡി സതീശനും കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫും പിന്തുണച്ചതോടെ ഡിസിസിക്ക് ബേപ്പൂരിൽ മറ്റു മാർ​ഗങ്ങൾ ഉണ്ടായില്ല. കഴിഞ്ഞദിവസമാണ് ഡിസിസി പ്രസിഡൻ്റ് അഡ്വ കെ പ്രവീൺകുമാർ എംഎൽഎ അൻവറിനെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തു വന്നത്. ഇതിനുപിന്നാലെയാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവായ മുല്ലപ്പള്ളി രാമചന്ദ്രനും അൻവറിനെതിരെ ഒളിയമ്പ് ഏയ്തത്. അൻവറിനോടുള്ള കോൺഗ്രസ് നേതാക്കളുടെ നീരസമാണ് ഇതിലൂടെ പുറത്തുവന്നത്.

Related Articles

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അൻവർ യുഡിഎഫ് വേദികളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ പുറത്തുവന്നതോടെ, പി വി അൻവർ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. “ചതിച്ചത് ചന്തു തന്നെ” എന്ന പേരിലായിരുന്നു കോൺഗ്രസ് നേതാക്കൾക്കെതിരായ അൻവറിന്റെ ഒളിയമ്പ്. ഞങ്ങൾ ചതിച്ചതു തന്നെയെന്ന് വിളിച്ച് പറയാൻ ഉളുപ്പില്ലാത്തവർ ഇനിയും പറയട്ടെയെന്നും പി വി അൻവർ മറുപടി പോസ്റ്റിൽ പറഞ്ഞിരുന്നു. നിലവിൽ യുഡിഎഫ് വേദികളിൽ നിന്ന് അൻവർ വിട്ടുനിൽക്കുന്നതും, ഇപ്പോൾ മുന്നണി നേതൃത്വത്തിനെതിരെ നേരിട്ട് രംഗത്തുവന്നതും അൻവർ യുഡിഎഫിൽ കൂടുതൽ ഒറ്റപ്പെടുന്നതിലേക്ക് നയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here