അടുത്ത വെള്ളിയാഴ്ച ദുബായിൽ സൗജന്യ വാഹന പാർക്കിംഗ് പ്രഖ്യാപിച്ചു. നബിദിനാഘോഷങ്ങളുടെ ഭാഗമായി പൊതു അവധിയായതിനാലാണ് സൗജന്യ വാഹന പാർക്കിംഗ് അനുവദിച്ചത്. പൊതുഗതാഗത സംവിധാനങ്ങളുടെയും ആർടിഎ ഓഫീസുകളുടേയും പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചിട്ടണ്ട്.
ദുബായ് മെട്രോ അന്ന് രാവിലെ 5 മണിമുതൽ പിറ്റേന്ന് പുലർച്ച 1 മണിവരെ സർവീസ് നടത്തും. രാവിലെ ആറ് മുതലാണ് ദുബായ് ട്രാം സർവീസ് തുടങ്ങുക. അതേസമയം, ചില റൂട്ടുകളിലെ ബസ് സർവീസിൽ മാറ്റമുണ്ടെന്നും ഔദ്യോഗിക മൊബൈൽ ആപ്പ് പരിശോധിച്ച് ഇക്കാര്യം വിലയിരുത്തണമെന്നും ആർടിഎ നിർദേശിച്ചിട്ടുണ്ട്.
Related ArticlesEnglish Summary
Dubai has announced free public parking next Friday as part of the public holiday marking the Prophet Muhammad’s birthday. The Roads and Transport Authority has also announced revised operating hours for public transport and RTA offices. Dubai Metro services will operate from 5 am until 1 am the following day, while Dubai Tram services will begin at 6 am. RTA has also advised passengers to check the official mobile app for changes to bus services on certain routes.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here