സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ തിരുവോണ സദ്യ നൽകി ഡി വൈ എഫ് ഐ

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തിരുവോണ സദ്യ നൽകി ഡി വൈ എഫ് ഐ. ചുള്ളിയോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ 150 ഓളം പേർക്കാണ് ഓണസദ്യ നൽകിയത്.

തിരുവോണ ദിനത്തിലും സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കുമാണ് ഡി വൈ എഫ് ഐ ഓണസദ്യ ഒരുക്കിയത്.ആശുപത്രി വളപ്പിൽ ഓണസദ്യ ഇരുന്ന് കഴിക്കാൻ പ്രത്യേകം സ്ഥലവും സജ്ജീകരിച്ചിരുന്നു. ചോറും കറികളും പായസവുമടക്കം 12 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യയാണ് വീടുകളിൽ തിരുവോണം ആഘോഷിക്കാൻ സാധിക്കാത്തവർക്കായി ഡി വൈ എഫ് ഐ ചുള്ളിയോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ എത്തിച്ചു നൽകിയത്.

Related Articles

രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നൂറ്റിയമ്പതോളം പേർക്കാണ് സദ്യ നൽകിയത്. ഡി. വൈ എഫ് ഐ സുൽത്താൻ ബത്തേരി ബ്ലോക്ക് സെക്രട്ടറി അനിഷ്, ബ്ലോക്ക് പ്രസിസൻ്റ നിധീഷ്സോമൻ എന്നിവർ നേതൃത്വം നൽകി.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here