ആദ്യം മമ്മൂക്കയും ലാലേട്ടനുമായിരുന്നു ഓണം കംപ്ലീറ്റ് ചെയ്തത്; എന്നും പ്രിയപ്പെട്ട ഓണം റിലീസ് കിഷ്കിന്ധാ കാണ്ഡമാണ്: ആസിഫ് അലി

ഏത് ആഘോഷങ്ങളാണേലും അത് കംപ്ലീറ്റ് ആകുന്നത് ആ സമയത്ത് റിലീസ് ആകുന്ന സിനിമകൾ കണ്ടു കൊണ്ടായിരുന്നുവെന്ന് നടൻ ആസിഫ് അലി. കൈരളി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരത്തിൻ്റെ പ്രതികരണം. ”അന്ന് മമ്മൂക്കയുടേയും ലാലേട്ടൻ്റേയുമൊക്കെ സിനിമകളുണ്ടാകും ആ സിനിമകളുടെ പാട്ടുകളൊക്കെ കേട്ട് ഏറ്റവും ഒടുവിൽ റിലീസ് ആയി അത് കണ്ട് കഴിഞ്ഞാലേ ഓണമായാലും പെരുന്നാളായാലും എന്ത് ആഘോഷമായാലും അത് പൂർത്തിയാകാറുള്ളു”- ആസിഫ് അലി പറഞ്ഞു.

ഒത്തിരി ഓർമകളാണ് ഓണവുമായി ബന്ധപ്പെട്ടൊക്കെ ഉണ്ടായിരുന്നത്. പിന്നീട് താൻ സിനിമയിലേക്ക് വന്നപ്പോൾ ഇത്തരം ഓണം റിലീസുകൾ തനിക്ക് കിട്ടിത്തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. പിന്നീ്ട് ഓണം റിലീസുകളെപ്പറ്റി ഓർക്കുമ്പോൾ അതിൽ ഏറ്റവും പ്രിയപ്പെട്ടത് കിഷ്കിന്ധാ കാണ്ഡമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

കിഷ്കിന്ധാ കാണ്ഡം റിലീസായ ഓണവും ആ വർഷവും പ്രിയപ്പെട്ടതാകാനുള്ള കാരണങ്ങളും ആസിഫ് അലി വിശദീകരിക്കുന്നുണ്ട്. ഓരോ സിനിമകളിലുമുള്ള കഥാപാത്രങ്ങളെ പഠിക്കാൻ പഴയ തലമുറയിലെ താരങ്ങളെപ്പോലെ ഇന്നത്തെ അഭിനേതാക്കളും ശ്രമിക്കുന്നുണ്ടെന്ന് ആസിഫ് അലി. അതോടൊപ്പം തൻ്റെ ഓണ വിശേഷങ്ങളും ഓർമകളും താരം ഓർത്തെടുക്കുകയും ചെയ്തു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here