മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ പി എച്ച് കുര്യന്റെ നിര്യാണത്തിൽ പ്രതിപക്ഷ പിണറായി വിജയൻ അനുശോചിച്ചു. റവന്യൂ, വ്യവസായം, ഐ ടി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായും ജില്ലാ കലക്ടറായും ഭരണരംഗത്തെ അദ്ദേഹത്തിന്റെ സേവനം മികച്ചതായിരുന്നുവെന്ന് അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു.
ഐ ടി, വ്യവസായ നയരൂപീകരണങ്ങളിലും പി എച് കുര്യൻ നൽകിയ സംഭാവനകൾ ഏറെ ശ്രദ്ധേയമാണെന്നും കടുംബാംഗങ്ങളുടേയും ഉറ്റവരുടേയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
Related Articles1986 കേരള കേഡർ ഉദ്യോഗസ്ഥനാണ് പി എച്ച് കുര്യൻ.ജില്ലാ കളക്ടർ, പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി, ലേബർ കമ്മിഷണർ, പ്രോജക്റ്റ് ഡയറക്ടർ, മാനേജിംഗ് ഡയറക്ടർ, സെക്രട്ടറി, സ്‌പെഷ്യൽ സെക്രട്ടറി തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കേരളത്തിൽ സ്റ്റാർട്ടപ്പ് നയം രൂപീകരിക്കുന്നതിലും അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്.
Opposition leader Pinarayi Vijayan condoled the death of former Additional Chief Secretary P H Kurian,
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here