റവ കൊണ്ട് നമ്മൾ പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. എന്നാൽ കേക്ക് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? ഞെട്ടേണ്ട, റവ കൊണ്ട് നല്ല ടേസ്റ്റി കേക്ക് വീട്ടിലുണ്ടാക്കാം.
വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ പലഹാരത്തിന് കുറഞ്ഞ ചേരുവുകൾ മാത്രംമതി. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
വറുത്ത റവ: 1 1/2 കപ്പ്
പാൽപ്പൊടി: 1 1/4 കപ്പ്
പഞ്ചസാര: 1 1/4 കപ്പ്
ഏലക്ക: 4 എണ്ണം (നല്ല മണത്തിന് വേണ്ടി)
നെയ്: ആവശ്യത്തിന്
വെള്ളം: ആവശ്യത്തിന്
മഞ്ഞൾ പൊടി: 1/4 ടീസ്പൂൺ (ഫുഡ് കളറും ഉപയോഗിക്കാം)
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ വറുത്ത റവയും രണ്ട് കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കുറഞ്ഞത് 30 മുതൽ 40 മിനിറ്റെങ്കിലും ഇത് കുതിരാൻ മാറ്റിവെക്കണം. ശേഷം അത് ഒരു മിക്സിയുടെ ജാറിലേക്ക് ഇടാം. ഒപ്പം പാൽപ്പൊടി, പഞ്ചസാര, മഞ്ഞൾ പൊടി, ഏലക്ക എന്നിവയും ചേർക്കണം. ശേഷം നല്ല സ്മൂത്ത് ആയി അരച്ചെടുക്കുക.
ALSO READ: ബ്രെഡ്പൊടിയും മൈദയും വേണ്ട; ചായയ്ക്കൊപ്പം ഒരു ഹെൽത്തി കട്‌ലെറ്റ് ആയാലോ ?
ഇനി ഒരു സ്റ്റീൽ പ്ലേറ്റിൽ നെയ് തടവിയ ശേഷം അരച്ചെടുത്ത മിക്സ് മുഴുവനായി അതിലേക്ക് ഒഴിക്കുക. ഇഡലി ചെമ്പിലോ കടായിയിൽ വെള്ളം ഒഴിച്ച് റിംഗ് ഇറക്കി വെച്ചോ ഇത് ആവിയിൽ വേവിക്കണം. പ്ലേറ്റ് വെച്ച് അടക്കാൻ മറക്കരുത്. ശേഷം ലോ ഫ്ലെയിമിൽ 40 മിനിറ്റോളം വേവിക്കാം.
നന്നായി വെന്ത് പൊങ്ങി വന്നാൽ അടുപ്പിൽ നിന്ന് മാറ്റാം. ഇനി ഇഷ്ടമുള്ള വലിപ്പത്തിലും ആകൃതിയിലും മുറിച്ചെടുത്ത് കഴിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here