ഫ്രൂട്ട്സിലും പച്ചക്കറികളിലും സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? ഈ സ്റ്റിക്കറുകൾക്ക് പിന്നിലും ചില രഹസ്യങ്ങളുണ്ട്. പിഎൽയു കോഡ് അഥവാ പ്രൈസ് ലുക്ക് അപ്പ് കോഡ് എന്നാണ് ഈ സ്റ്റിക്കറുകൾക്ക് പറയുന്നത്. 1990കളിലാണ് ഫലങ്ങളിൽ ഇത്തരത്തിൽ കോഡുകൾ കാണാൻ തുടങ്ങിയത്.
1,400ൽ അധികം പിഎൽയു കോഡുകളാണ് വ്യത്യസ്ത ഫ്രൂട്ട്‌സ്, പച്ചക്കറികൾ എന്നിവയ്ക്കായി നിലവിൽ ഉപയോഗിക്കുന്നത്. നാലോ അഞ്ചോ അക്കങ്ങൾ അടങ്ങിയതായിരിക്കും സ്റ്റിക്കറിലെ കോഡ് നമ്പർ. ഫ്രൂട്ട്‌സിൽ ഉപയോഗിച്ചിരിക്കുന്ന കീടനാശിനി ഏതെന്ന് അടക്കം ഈ സ്റ്റിക്കറിൽ നിന്ന് മനസിലാക്കാം.
also read; ബ്രെഡ്പൊടിയും മൈദയും വേണ്ട; ചായയ്ക്കൊപ്പം ഒരു ഹെൽത്തി കട്‌ലെറ്റ് ആയാലോ ?
‘9’ നമ്പറിൽ നിന്ന് ആരംഭിക്കുന്ന അഞ്ച് അക്കങ്ങളാണ് ഉള്ളതെങ്കിൽ അത് ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിച്ചതാണ്. പരമ്പരാഗത കൃഷി രീതിയിൽ ഉത്പാദിപ്പിക്കുന്ന ഫ്രൂട്ട്‌സിൽ നാല് അക്കങ്ങളുള്ള സ്റ്റിക്കർ കാണാം. 8 എന്ന അക്കത്തിൽ തുടങ്ങുന്ന അഞ്ച് അക്കങ്ങളുള്ള പിഎൽയു കോഡ് ആണ് ഉൽപ്പന്നത്തിലുള്ളതെങ്കിൽ ജനിതകമാറ്റം വരുത്തിയതാണെന്ന് സൂചിപ്പിക്കുന്നു. ഓർഗാനിക് ഉൽപ്പന്നങ്ങളുടെ കോഡുകളെപ്പോലെ തന്നെ, ഇതിലെ ബാക്കി നാല് അക്കങ്ങളും സാധാരണ ഉൽപ്പന്നങ്ങളുടെ കോഡിന് സമാനമായിരിക്കും.
പുറം തൊലിയിൽ കറുത്ത പാടുള്ള സ്റ്റിക്കർ ആണെങ്കിൽ അത് രാസകീടനാശിനി ഉപയോഗിച്ചിട്ടുള്ളത്. ഇനി സ്റ്റിക്കർ ഉണ്ടെന്നു കരുതി ആ ഫ്രൂട്ട്‌സിനും പച്ചക്കറിക്കും എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് കരുതണ്ട ആ ഫലങ്ങൾ സൂചിപ്പിക്കുന്നത് ഇത്രമാത്രമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here