മുൻ പി ആർ ഡി ഡയറക്ടർ തോട്ടം രാജശേഖരൻ അന്തരിച്ചു. വാർദ്ധക്യ സഹചമായ അസുഖങ്ങളെ തുടർന്നു ചികിത്സയിൽ ഇരിക്കെയാണ് മരണം. തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 1985 ലാണ് പി ആർ ഡി യിൽ നിന്നും വിരമിച്ചത്. പത്ര പ്രവർത്തകരുടെ പെൻഷൻ പദ്ധതി നടപ്പിലാക്കാവുൾപ്പെടെയുള്ള ഇടപെടൽ നടത്തിയ വ്യക്തിയാണ്. ആർ.ശങ്കറിന്റെ ദിനമണി പത്രത്തിൽ പത്രപ്രവർത്തകനായും ജോലി ചെയ്തു. സെൻസർ ബോർഡ് അംഗം,കെ എസ് എഫ് ഡി സി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here