എം.ജിയിലെ പാറ്റ പോസ്റ്റർ വിവാദം; നാഷണൽ കോൺഫറൻസിന് അനുവദിച്ച തുക തിരിച്ചടയ്ക്കാൻ നിർദ്ദേശം നൽകി വി.സി

mg university

എംജി സർവകലാശാലയിലെ പാറ്റ പോസ്റ്റർ വിവാദത്തിൽ നടപടിയുമായി വി.സി. നാഷണൽ കോൺഫറൻസിന് അനുവദിച്ച തുക തിരിച്ചടയ്ക്കാൻ നിർദ്ദേശം വി സി നിർദേശം നൽകി. നാഷണൽ കോൺഫറൻസുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി സ്ഥാപിച്ച പ്രചരണ ബോർഡിൽ പാറ്റയുടെ ചിത്രം വെച്ചതാണ് വി. സി യുടെ പ്രകോപനത്തിന് കാരണം.

അടുത്ത മാസം മൂന്ന് മുതൽ 6 വരെ തീയതികളിൽ നടക്കുന്ന നാഷണൽ കോൺഫറൻസിൻ്റെ ഭാഗമായാണ് യുണിവേഴ്സിറ്റിയിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചത്. ഇത്തരം ബോർഡുകളിൽ ചിലതിൽ പാറ്റയുടെ ചിത്രം ഇടംപിടിച്ചതാണ് വിസിയെ അസ്വസ്ഥനാക്കിയത്. പിന്നാലെ ബോർഡുകൾ അടിയന്തരമായി നീക്കണമെന്ന് വി.സി ഉത്തരവിട്ടു. എന്നാൽ കൂടുതൽ ബോർഡുകൾ സ്ഥാപിച്ചായിരുന്നു യൂണിയൻ ഇതിനുള്ള മറുപടി നൽകിയത്. പിന്നാലെയാണ് കോൺഫ്രൻസിന് യൂണിവേഴ്സിറ്റി അനുവദിച്ച തുക പിൻവലിക്കും എന്ന് കാണിച്ചു യൂണിയന് രജിസ്ട്രാർ കത്ത് നൽകി. ഭയപ്പെടുത്തേണ്ട കീഴ്പ്പെടില്ലെന്നായിരുന്നു കത്തിന് യൂണിയന്റെ മറുപടി.

ALSO READ: തൃശൂരിലും മതപഠന ക്ലാസ്സുകൾക്കും ട്യൂഷൻ സെൻ്ററുകൾക്കും നാളെ അവധി

ABVP യുടെ പരാതിയിലാണ് വിസി ഈ തരത്തിൽ ഇടപെടുന്നതെന്നും ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും യൂണിയൻ അംഗങ്ങൾ വിശദീകരിച്ചു. വിസി ഈ നില തുടർന്നാൽ കടുത്ത പ്രതിഷേധമുണ്ടാകുമെന്നുമാണ് യൂണിയന്റെ മുന്നറിയിപ്പ്. എന്നാൽ സർവകലാശാല ഫണ്ട് അനുവദിക്കുന്ന പരിപാടിയിൽ പാറ്റയെ ഉൾപ്പെടുത്തിയത് രാഷ്ട്രീയമാണെന്നും അംഗീകരിക്കില്ലെന്നുമുള്ള തീരുമാനത്തിലറച്ചു നിൽക്കുകയാണ് വി സി. നേരത്തേ ഡോ. ഡി മാവോത്തിനെ നിയമിച്ചതിലും സെനറ്റ് പുനസംഘടനയിലും യൂണിയൻ പ്രതിഷേധിച്ചിരുന്നു

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News