തൃശൂരിലും മതപഠന ക്ലാസ്സുകൾക്കും ട്യൂഷൻ സെൻ്ററുകൾക്കും നാളെ അവധി

RAIN HOLIDAY

വയനാടിനും കോഴിക്കോടിനും പിന്നാലെ തൃശൂർ ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അവധി പ്രഖ്യാപിച്ചു. ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30, 34 പ്രകാരമാണ് കളക്ടർ ഉത്തരവിറക്കിയത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല.

റെസിഡൻഷ്യൽ സ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപനമേധാവികൾ ഉറപ്പുവരുത്തേണ്ടതാണെന്നും, ആവശ്യമാണെങ്കിൽ കുട്ടികളുടെ സുരക്ഷ മുൻനിർത്തി സാഹചര്യം അനുസരിച്ച് അവധി നൽകാവുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ, ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 പ്രകാരം കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും തൃശൂർ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ALSO READ: കോഴിക്കോട് മതബോധന ക്ലാസുകളും ട്യൂഷൻ സെന്ററുകളും നാളെ അടച്ചിടണം; നിർദേശവുമായി ജില്ലാ കളക്ടർ

അതേസമയം കനത്ത മഴയെ തുടർന്ന് നാളെ ( 2026 ഓഗസ്റ്റ് 02) നടത്താനിരുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പരീക്ഷ മാറ്റിവച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ഉദ്യോഗാർത്ഥികൾ അതത് ഔദ്യോഗിക വെബ്‌സൈറ്റ് (www.lbscentre.kerala.govt.in ) കൃത്യമായി സന്ദർശിക്കേണ്ടതാണ് എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News