ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിന് പത്മഭൂഷൺ ഭരത് മമ്മൂട്ടിയുടെ പ്രത്യേക ആദരം. ഇന്ന് കൊച്ചിയിൽ നടന്ന കൈരളി ടിവി ഡോക്ടേഴ്സ് അവാർഡ്സ് ദാനചടങ്ങിലാണ് ആലിൻ ഷെറിൻ എബ്രഹാമിനുള്ള ആദര സൂചകമായി മാതാപിതാക്കൾക്ക് ഉപഹാരം സമ്മാനിച്ചത്.
കലൂർ ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ പത്മഭൂഷൺ ഭരത് മമ്മൂട്ടി, ആരോഗ്യ മന്ത്രി കെ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു. സർക്കാർ, സന്നദ്ധ മേഖലകളിൽ ഉൾപ്പെടെ ആതുര സേവന രംഗത്ത് സംഭാവന നൽകിയവരെയാണ് ഡോക്ടഴ്‌സ് അവാർഡ് നൽകി കൈരളി ടി വി ആദരിച്ചത്. വൈകുന്നേരം 5 മണിക്ക് കലൂർ ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
also read; ഡോക്ടർമാരെ ആദരിക്കുക എന്നത് സമൂഹത്തിൻ്റെ കടമയാണ്, അതാണ് കൈരളി ചെയ്യുന്നത്: കെ മുരളീധരൻ
പത്ഭഭൂഷൻ ഭരത് മമ്മൂട്ടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കൈരളി ടിവി എം ഡി കൂടിയായ ഡോ.ജോൺ ബ്രിട്ടാസ് എംപി ആമുഖ പ്രഭാഷണം നടത്തി. ജൂറി അംഗവും സാമൂഹിക പ്രവർത്തകയുമായ ഡോ എകെ ജയശ്രീ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ഉമാ തോമസ് എംഎൽഎ, രജിഷ വിജയൻ, തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here