സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപറ്റർ മുഖ്യമന്ത്രി വി ഡി സതീശൻ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്ന് വരുന്നത്. ഭാര്യാപിതാവിനെ കാണാൻ സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിലാണ് വി ഡി സതീശൻ യാത്ര തിരിച്ചത്. മുന്നെ ഇടതുപക്ഷ സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതിനെതിരെ വലിയ വിമർശനമുന്നയിച്ച വ്യക്തി കൂടിയാണ് അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി വി ഡി സതീശൻ.
ഇപ്പോൾ മുഖ്യമന്ത്രിയുടെ ഈ നടപടികളിൽ ഒളിയമ്പുമായി എത്തിയിരിക്കുകയാണ് വി ടി ബൽറാം. വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ ദുരുപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ അതിന് എന്നെയല്ല ട്രോളേണ്ടതെന്നാണ് വി ടി ബൽറാം പറഞ്ഞിരിക്കുന്നത്. മുന്നെ ഇടതുപക്ഷ സർക്കാർ അവയവയക്കൈമാറ്റത്തിനുൾപ്പെടെ ഉപയോഗിക്കാൻ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തപ്പോൾ അതിനെ പരിഹസിച്ചയാളാണ് വി ടി ബൽറാം. ഇത് ഉയർത്തിക്കാട്ടി വി ടി ബൽറാമിന് സമൂഹമാധ്യമത്തിൽ നിരവധി മറുപടി വന്നിരുന്നു.
Also read: സതീശൻ്റെ പോസ്റ്റിലേക്ക് സെൽഫ് ഗോളടിച്ച രണ്ട് എംപിമാർ; ജെബി മേത്തറും പി വി അബ്‌ദുൾ വഹാബും
ഈ സാഹചര്യത്തിലാണ് എന്നെയല്ല ട്രോളേണ്ടതെന്ന് വി ടി ബൽറാം പറഞ്ഞിരിക്കുന്നത്. കൂടാതെ വിമർശനങ്ങൾ ഉന്നയിക്കപ്പെടട്ടെയെന്നും അതിന് സർക്കാർ മറുപടി പറയട്ടെയെന്നും വി ടി ബൽറാം പറയുന്നു. സ്വന്തം പാർട്ടിയിൽ നിന്നും സതീശനെതിരെ എതിർ ശബ്ദങ്ങൾ ഉയർന്ന് വരുന്നത് നിരവധി വിഷയങ്ങളിൽ കേരളം കണ്ടതാണ്. അതേ നടപടിയാണ് വി ടി ബൽറാമും ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത്. ഒളിയമ്പിൽ സതീശനെക്കുരുക്കാനാണ് പക്ഷം ചേർന്ന് കോൺഗ്രസ് തന്നെ മുന്നിട്ടിറങ്ങുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here