കോഴിക്കോട് മതബോധന ക്ലാസുകളും ട്യൂഷൻ സെന്ററുകളും നാളെ അടച്ചിടണം; നിർദേശവുമായി ജില്ലാ കളക്ടർ

HOLIDAY

കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ (ഓഗസ്റ്റ് 2 ഞായർ) എല്ലാ മദ്രസകളും സൺഡേ സ്‌കൂളുകളും മറ്റു മതബോധന ക്ലാസുകളും ട്യൂഷൻ സെന്ററുകളും പ്രത്യേക പരിശീലന കേന്ദ്രങ്ങളും പൂർണമായും അടച്ചിടണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ നിർദേശിച്ചു. കുട്ടികൾക്കായി നടത്തുന്ന ഓഫ്ലൈൻ പഠന-പരിശീലന ക്ലാസുകളൊന്നും അനുവദിക്കില്ല. എന്നാൽ, ഓൺലൈൻ ക്ലാസുകൾക്ക് നിയന്ത്രണം ബാധകമല്ല.

ALSO READ: മഴയോട് മഴ; നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവച്ചു

ജില്ലയിൽ നിലവിലുള്ള ക്വാറികളുടെ പ്രവർത്തനത്തിനും വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിലേക്കുള്ള പൊതുജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും പ്രവേശനത്തിനും വിലക്കുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് തുടർച്ചയായി നാല് ഗ്രീൻ അലർട്ടുകൾ പ്രഖ്യാപിക്കുന്നതുവരെ വിലക്ക് തുടരും. നിർദേശങ്ങൾ ലംഘിച്ച് സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുകയോ മറ്റു ലംഘനങ്ങൾ നടത്തുകയോ ചെയ്യുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം 2005ലെ വകുപ്പുകൾ പ്രകാരവും ഭാരതീയ ന്യായ സംഹിത പ്രകാരവും കർശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിർദേശമനുസരിച്ച് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ, ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആണ് നാളെ ( ഓഗസ്റ്റ് 2) ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. റെസിഡൻഷ്യൽ സ്ക്കൂളുകളിലെയും കോളേജുകളിലെയും കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപനമേധാവികൾ ഉറപ്പുവരുത്തേണ്ടതും സാഹചര്യം അനുസരിച്ച് ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നൽകാവുന്നതുമാണ്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരും.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News