ചേർത്തുപിടിക്കലിൻ്റെ കരങ്ങൾക്ക് ഒരായിരം സ്നേഹം; കൈരളി ടിവി ഡോക്ടേഴ്സ് അവാർഡുകൾ വിതരണം ചെയ്തു

MAMMOOTTY

ആതുരസേവന രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്ക് കൈരളി ടി വി ഏർപ്പെടുത്തിയ ‘കൈരളി ഡോക്ടേഴ്സ്’ അവാർഡുകൾ വിതരണം ചെയ്തു. ഇന്ന് വൈകുന്നേരം കൊച്ചിയിലെ കലൂർ ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ വച്ചായിരുന്ന പുരസ്കാരങ്ങൾ വിതരണം ചെയ്തത്. ചടങ്ങിൽ പത്മഭൂഷൺ ഭരത് മമ്മൂട്ടി, ആരോഗ്യ മന്ത്രി കെ മുരളീധരൻ തുടങ്ങിയവരും പങ്കെടുത്തു.

മികച്ച സ‍ർക്കാർ ഡോക്ടർക്കുള്ള പുരസ്കാരം മമ്മൂട്ടി ഡോ. ടി കെ ജയകുമാ‍റിന് സമ്മാനിച്ചു. സന്നദ്ധ മേഖലയിലെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരം മന്ത്രി കെ മുരളീധരൻ ഡോ. ലുലു മാത്യൂസിന് സമ്മാനിച്ചു. പ്രത്യേക കൈരളി ഡോക്ടേ‍ർസ് പുരസ്കാരം മമ്മൂട്ടി ഡോ. മനോജ് വെള്ളനാടിനും സമ്മാനിച്ചു.

also read: ‘ഡോ. ജോൺ ബ്രിട്ടാസ് എം പിയാണ് ചെയർമാനൊപ്പം കൈരളി ടിവിയുടെ ശക്തി’; ടി ആർ അജയൻ

സർക്കാർ, സന്നദ്ധ മേഖലകളിൽ ഉൾപ്പെടെ ആതുര സേവന രംഗത്ത് സംഭാവന നൽകിയവരെയാണ് ഡോക്ടഴ്‌സ് അവാർഡ് നൽകി കൈരളി ടി വി ആദരിച്ചത്. പത്ഭഭൂഷൻ ഭരത് മമ്മൂട്ടിയുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ കൈരളി ടിവി എം ഡി കൂടിയായ ഡോ.ജോൺ ബ്രിട്ടാസ് എംപി ആമുഖ പ്രഭാഷണം നടത്തിയത്. ഉമാ തോമസ് എംഎൽഎ, സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവാൻ, നടിമാരായ രജിഷ വിജയൻ, ഷംല ഹംസ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. ‌‌

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News