ഗ്ലാസ്‌ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ശനിയാഴ്ച ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. വനിതാ ബോക്‌സിങിൽ പ്രീതി പവാറും ജയ്‌സ്മിൻ ലംബോറിയയുമാണ് രാജ്യത്തിന് വേണ്ടി സ്വർണം മെഡലുകൾ നേടിയത്. ഫൈനലിൽ കാനഡയുടെ സ്‌കാർലറ്റ് ഡെൽഗാഡോയെ വീഴ്ത്തിയാണ് പ്രീതിയുടെ വിജയം. 54 കിലോ വിഭാഗത്തിലെ ഫൈനലിൽ എതിരാളിക്ക് ഒരു അവസരവും നൽകാതെ ഏകപക്ഷീയ വിജയമാണ് ഇന്ത്യൻ താരം സ്വന്തമാക്കിയത്. 5-0ത്തിന് തകർത്താണ് പ്രീതിയുടെ സുവർണ വിജയം.
അതേ സമയം, വടക്കൻ അയർലൻഡ് താരം മിക്കേല വാൽഷിനെ ഇടിച്ചിട്ടാണ് ജയ്‌സ്മിന്റെ നേട്ടം. 57 കിലോ വിഭാഗത്തിലാണ് ജയ്‌സ്മിൻ വിജയം സ്വന്തമാക്കിയത്. താരവും എതിരാളിക്ക് ഒരു അവസരവും നൽകാതെ 5-0ത്തിന് തകർത്താണ് ജയ്‌സ്മിന്റെ ഏകപക്ഷീയ വിജയം.
Also read: ഒരു ജഴ്സിയിൽ 1000 സ്പോൺസർമാരോ?; കായികലോകത്തെ അമ്പരപ്പിച്ച് പെറുവിയൻ ഫുട്ബോൾ ക്ലബ്ബ്
കോമൺവെൽത്ത് ഗെയിംസിൽ കരിയറിൽ ആദ്യമാണ് 24കാരി പ്രീതി മത്സരിക്കാനിറങ്ങിയത്. എന്നാൽ നേരത്തെ 2022ൽ താരം ഏഷ്യൻ ഗെയിംസിൽ വെങ്കലം സ്വന്തമാക്കിയിരുന്നു.നിലവിൽ എട്ട് സ്വർണം, 15 വെള്ളി, ഏഴ് വെങ്കലവും അടക്കം 30 മെഡലുകളുമായി ഇന്ത്യ ആറാം സ്ഥാനാത്താണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here