ട്രെൻഡുകളുടെ കാര്യത്തിൽ എപ്പോഴും മുമ്പേയാണ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. സ്റ്റൈലിലും ഫാഷൻ സെൻസിലും യുവനടന്മാർ പോലും മമ്മൂക്കയെ കണ്ടുപഠിക്കട്ടേയെന്ന അഭിപ്രായമാണ് പലർക്കും.
ഇപ്പോഴിതാ വീണ്ടും ട്രെൻഡ് തൂക്കി കൊണ്ടുള്ള മമ്മൂക്കയുടെ ഒരു ഫോട്ടോ സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. സോഷ്യൽ മീഡിയയിൽ സംവിധായകൻ ആഷിഖ് അബു പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ചർച്ചയാവുന്നത്.
സെൽഫി ഫോണുകൾ വ്യാപകമാവുന്നതിന് മുമ്പേ മമ്മൂട്ടി ഫോണിന്റെ ഫ്രണ്ട് ക്യാമറ ഉപയോഗിച്ച് പകർത്തിയത് ഒരു ചിത്രമാണ് ഇന്നത്തെ സോഷ്യൽമീഡിയയിലെ ചൂടൻ ചർച്ചാവിഷയം. 2009ൽ എടുത്ത ചിത്രമെന്നാണ് ആഷിഖ് അബു പങ്കുവച്ച ചിത്രത്തിന് താഴെ കുറിച്ചിരുന്നത്. ചിത്രത്തിൽ ഡാഡി കൂളിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ധനഞ്ജയ് പ്രേംജിത്തിനേയും കാണാൻ സാധിക്കും.
ഡാഡി കൂളിന്റെ ചിത്രീകരണ സമയത്ത് എടുത്ത ചിത്രമാവാം ഇതെന്ന് കമന്റുകൾ സൂചിപ്പിക്കുന്നു. 2009ൽ തീയേറ്ററിൽ എത്തിയ ചിത്രമായിരുന്നു ഡാഡികൂൾ. ഒരു അച്ഛനും മകനും തമ്മിലുള്ള ഉപാധികളില്ലാത്ത സ്നേഹത്തിന്റെ കഥ പറഞ്ഞ ചിത്രം തീയേറ്ററുകളിൽ തന്നെ ജനശ്രദ്ധ നേടിയിരുന്നു. ആഷിഖ് അബുവിന്റെ ആദ്യ ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഡാഡികൂളിന്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here