‘വാക്കും പ്രവർത്തിയും ഒന്നാകണം’: പിഎം ശ്രീ പദ്ധതിയിലെ സർക്കാർ നിലപാടിനെ വിമർശിച്ച് പാളയം ഇമാം

Palayam Imam Criticises Government on PM SHRI

പിഎം ശ്രീ പദ്ധതിയിലെ നിലപാടിൽ യുഡിഎഫ് സർക്കാരിനെ വിമർശിച്ച് പാളയം ഇമാം വി പി ഷുഹൈബ് മൗലവി. പി എം ശ്രീ അറബിക്കടലിൽ എറിയുമെന്നു പറഞ്ഞവർ അധികാരത്തിൽ എത്തിയപ്പോൾ എന്താണ് സംഭവിച്ചതെന്ന് കണ്ടുവെന്ന് അദ്ദേഹം വിമർശിച്ചു. വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും മാത്രമല്ല വേണ്ടതെന്നും പ്രാവർത്തികമാക്കാൻ കഴിയുന്ന പ്രായോഗിക നിലപാടാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

നിലപാടുകൾ കൊണ്ട് പ്രാവർത്തികമാക്കുക. വാക്കും പ്രവർത്തിയും ഒന്നാകണമെന്നും പാളയം ഇമാം വി പി ഷുഹൈബ് മൗലവി വ്യക്തമാക്കി. ഇതിനിടെ ദില്ലി ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ച ആർഎസ്എസ് വക്താവ് ടി ജി മോഹൻദാസിന്റെ പരാമർശങ്ങളെയും പാളയം ഇമാം രൂക്ഷമായി വിമർശിച്ചു. ടി ജി മോഹൻദാസ് വിദ്വേഷം പരത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: ‘കേരളത്തിലെ ന്യൂനപക്ഷ പാർട്ടിയായ ലീഗിന്റെ വിദ്യാഭ്യാസ മന്ത്രി തന്നെ പിഎം ശ്രീ നടപ്പാക്കും’; കെ സുരേന്ദ്രൻ അന്ന് പറഞ്ഞ വാക്കുകൾ അക്ഷരംപ്രതി അനുസരിച്ച് യുഡിഎഫ് സർക്കാ‍ർ

സമരം ചെയ്ത വിദ്യാർത്ഥികളെ രാജ്യദ്രോഹിയായാണ് കാണുന്നത്. വെടിവെച്ച് കൊല്ലണം എന്നടക്കം പറയുന്നു. വിദ്യാർഥികൾക്കും സ്ത്രീകൾക്കും എതിരെ ടി ജി മോഹൻദാസ് വിദ്വേഷ പ്രസംഗം നടത്തുന്നു. ടി ജി മോഹൻദാസിനെതിരെ സംസ്ഥാന ഭരണകൂടത്തിൻ്റെ നടപടി ഉണ്ടാകണമെന്ന് പാളയം ഇമാം ആവശ്യപ്പട്ടു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News