ഐഷി ഘോഷിയെ അറസ്റ്റു ചെയ്യാമുള്ള ദില്ലി പൊലീസിന്റെ വാറൻ്റിന് സ്റ്റേ. അടുത്ത വാദം നടക്കുന്നത് വരെ ഐഷി ഘോഷിയെ അറസ്റ്റ് ചെയ്യരുതെന്ന് പട്യാല ഹൗസ് കോടതി അറിയിച്ചു. നാളെ ഐഷി കോടതിയിൽ ഹാജരാകും.
നാളെ കേസ് പരിഗണിക്കുമെന്നും ഐഷി ഘോഷി നേരിട്ട് ഹാജരാകുമെന്നും അഡ്വ സുഭാഷ് ചന്ദ്രൻ പറഞ്ഞു. വാറണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് അപേക്ഷ നൽകുമെന്ന് പൊലീസിനെ നേരത്തെ അറിയിച്ചതാണെന്നും അത് വക വെക്കാതെയാണ് രാഷ്ട്രീയ കാരണത്താൽ പൊലീസ് നീക്കം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ ഐഷി പറഞ്ഞ പ്രകാരം അപേക്ഷ നൽകിയെന്നും ഉച്ചയ്ക്ക് കോടതി വാദം കേട്ടതായും അദ്ദേഹം പറഞ്ഞു. തങ്ങൾ പൂർത്തിയാക്കേണ്ട നടപടികൾ പൂർത്തിയാക്കി. നിയമനടപടികളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു
അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷി ഘോഷ് കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് അനുകൂല വിധി വന്നത്. പട്യാല ഹൗസ് കോടതിയിലാണ് ഐഷി ഘോഷ് അപേക്ഷ നൽകിയിരുന്നത്.
വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കിയ അമിത്ഷായുടെ ദില്ലി പൊലീസിന്റെ പ്രതികാര നടപടിയുടെ ഭാഗമായാണ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. വിദ്യാർത്ഥി പ്രക്ഷോഭത്തിന് പൂർണ്ണ പിന്തുണയുമായി സമരത്തിന്റെ മുഴുവൻ ദിവസവും എസ്എഫ്ഐയുടെ സാന്നിധ്യം സമരവേദിയിലുണ്ടായിരുന്നു. ഈ സാന്നിധ്യത്തെ അപ്രസക്തമാക്കാൻ പലരും ശ്രമിച്ചെങ്കിലും ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ ഐഷി ഘോഷ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് പിന്തുണ അറിയിച്ച് സിജെപി വക്താക്കൾ രംഗത്ത് വന്നിരുന്നു. ഇതാവാം ദില്ലി പൊലീസിനെ ചൊടിപ്പിച്ചത്.
English Summary
The Patiala House Court in New Delhi has stayed the execution of the arrest warrant issued against SFI leader Aishe Ghosh. The court directed the Delhi Police not to arrest her until the next hearing and asked Ghosh to appear before the court tomorrow.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here