സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശു മരിച്ചു

മലപ്പുറം നിലമ്പൂർ സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ചു. നിലമ്പൂർ – അകമ്പാടത്തെ ഫാത്തിമ ആശുപത്രിയിൽ ആണ് കുട്ടിയെ ഉപേക്ഷിച്ച് ചാലിയാർ സ്വദേശിയായ യുവതി കടന്നു കളഞ്ഞത്. വയറുവേദനയെ തുടർന്ന് ഇന്നലെ രാത്രി 12 മണിയോടെയാണ് യുവതി ആശുപത്രിയിൽ എത്തിയത്.

Also Read: ജന്തർ മന്തറിലെ പൊലീസ് അതിക്രമം: അമിത് ഷാ പ്രസ്താവന നടത്തണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ട് പ്രതിപക്ഷം

ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് റെഫർ ചെയ്തു.അതിനിടയിൽ ശുചിമുറിയിൽ പ്രസവിച്ച യുവതി കുട്ടിയെ ബക്കറ്റിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു. രാവിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ സ്റ്റാഫ് ആണ് ബക്കറ്റിൽ മൃതദേഹം കണ്ടത്. നിലമ്പൂർ പൊലീസ് ആശുപത്രിയിലെത്തി നടപടികൾ ആരംഭിച്ചു.

കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ യുവതി പിന്നീട് ജില്ലാ ആശുപത്രിയിൽ എത്തുകയും , രക്തസ്രാവത്തിന് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുകയും ചെയ്തതായി പിന്നീട് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.ഇവരെ കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. ജില്ലാ ആശുപത്രിയിൽ പ്രസവിച്ച വിവരം മറച്ചു വച്ചാണ് ചികിത്സ തേടിയത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News