ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കും യുദ്ധക്കുറ്റങ്ങൾക്കും ഇന്ത്യ പരോക്ഷ പിന്തുണ നൽകുന്നുണ്ടെന്ന് വ്യക്തമാക്കി ആംനസ്റ്റി ഇന്റർനാഷണൽ. ഇസ്രയേൽ വംശഹത്യക്കും മറ്റും ഉപയോഗിക്കുന്ന ആയുധങ്ങളിൽ ഒരുഭാഗം ഇന്ത്യയിൽ നിന്ന് കയറ്റി അയച്ചതാണെന്നാണ് ആംനസ്റ്റി വ്യക്തമാക്കുന്നത്. ‘മെയ്ഡ് ഇൻ ഇന്ത്യ : ദി സപ്ലൈ ഓഫ് വെപ്പൺസ് ആൻഡ് അമ്യൂണിഷൻ ടു ഇസ്രയേൽ’ എന്ന പേരിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇസ്രയേലിന് ആയുധങ്ങൾ നൽകുന്ന രാജ്യങ്ങളിൽ ഇന്ത്യക്കും പങ്കുണ്ടെന്ന് സൂചിപ്പിക്കുന്നത്.
ഫലസ്തീന് വംശഹത്യക്ക് കൂടാതെ അമേരിക്ക – ഇസ്രയേൽ സഖ്യം ലോകത്താകെ തുടരുന്ന വർണവിവേചനം, വംശഹത്യ, അന്താരാഷ്ട്ര നിയമപ്രകാരമുള്ള മറ്റ് കുറ്റകൃത്യങ്ങളിലും ഇന്ത്യ പിന്തുണ നൽകുന്നുണ്ടെന്നും പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുണ്ട്.
Also Read; അൾജീരിയയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 മരണം
2023 ഒക്ടോബർ 7നും 2025 നവംബർ 30നും ഇടയിൽ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് 2,500ലധികം ആയുധ കയറ്റുതി നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മെഷീൻ ഗൺ ഘടകങ്ങൾ, സ്‌ഫോടകവസ്തുക്കൾ, പീരങ്കി ഷെല്ലുകൾ അടക്കമുള്ള ആയുധങ്ങൾ കയറ്റുതി ചെയ്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here