യുഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ. പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിരുന്നു. ഇതിനെ വിമർശിച്ചാണ് കെ ബി ഗണേഷ് കുമാർ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
“വെറുതെയിരുന്ന സ്ത്രീകളോട് അധികാരത്തിൽ വന്നുകഴിഞ്ഞാൽ എവിടെ വേണമെങ്കിലും ഏത് ബസിലും എപ്പോൾ വേണമെങ്കിലും പോകാം എന്ന് പറഞ്ഞു വോട്ട് പിടിക്കുക, കാര്യം നടന്നുകഴിഞ്ഞപ്പോൾ നാമമാത്രമായ ബസുകളിൽ മാത്രം സൗജന്യയാത്ര ചെയ്തോളൂ എന്ന് പറയുക. എന്നിട്ട് ആ ബസുകളിൽ സൗജന്യയാത്ര ചെയ്യുമ്പോൾ പൈസ ഉണ്ടെങ്കിലും സൗജന്യമായത് കൊണ്ട് തള്ളിക്കയറുന്നു എന്നുപറഞ്ഞു സ്ത്രീകളെ അധിക്ഷേപിക്കുക. സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക.. ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നത്..? മൂന്ന് മാസം കൊണ്ട് തന്നെ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് സർക്കാരേ….” കെ ബി ഗണേഷ് കുമാർ പറഞ്ഞു.
സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ട് സംസാരിച്ച മന്ത്രി സി പി ജോണിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here