പ്രചരിപ്പിച്ച നുണയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ആരും രക്ഷപ്പെടില്ല ; വ്യാജ പ്രചരണത്തിൽ പരാതി നൽകി ഡിവൈഎഫ്ഐ

എറണാകുളം ജില്ലയിലെ ഡിവൈഎഫ്ഐ നേതാക്കളുടെ ഒരു വിഡിയോ ഉപയോ​ഗിച്ച് വ്യാജ പ്രചരണം നടത്തിയവർക്കെതിരെ പോലീസിൽ പരാതി നൽകിയതായി സംസ്ഥാന സെക്രട്ടറി വി കെ സനോജ്. എംഡിഎംഎ കേസിൽ പ്രതികളായ അധ്യാപകർ എന്ന രീതിയിലാണ് ഡിവൈഎഫ്ഐ നേതാക്കളായ സ്ത്രീകളുടെ വീഡിയോ പ്രചരിപ്പിച്ചത്. വിശ്വഹിന്ദുപരിഷത്‌ നേതാവ്‌ ശശികല ഉൾപ്പെടെ 16 പേർക്കെതിരെയാണഅ ഡിവൈഎഫ്ഐ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുള്ളത്.

വി കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എറണാകുളം ജില്ലയിലെ ഡിവൈഎഫ്ഐ, എസ്.എഫ്.ഐ നേതാക്കളായ അഡ്വ. മനിഷാ രാധാകൃഷ്ണൻ,അജിമില തുടങ്ങിയവരുടെ
ഒരു വീഡിയോ, “MDMA കേസിലെ പ്രതികളായ അധ്യാപകർ” എന്ന വ്യാജ തലക്കെട്ടോടെ ഒരു കുട്ടം സൈബർഹാൻഡിലുകൾ പ്രചരിപ്പിച്ചത് വ്യക്തിഹത്യയ്ക്കും സ്ത്രീകളെ ലക്ഷ്യമിട്ടുള്ള സംഘടിത സൈബർ ആക്രമണത്തിനുമുള്ള ശ്രമമാണ്. ഇതിനെതിരെ വിശ്വഹിന്ദുപരിഷത്‌ നേതാവ്‌ ശശികല ഉൾപ്പെടെ 16 പേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്. പ്രചരിപ്പിച്ച നുണയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ആരും രക്ഷപ്പെടില്ല. നിയമത്തിന് മുന്നിൽ മറുപടി പറയേണ്ടി വരും.

ബി.ജെ.പി, കോൺഗ്രസ് സൈബർ ഹാൻഡിലുകൾ നുണയുടെ നിർമ്മാണത്തിലും പ്രചാരണത്തിലും മത്സരിച്ച് ഒരേ മനസോടെയാണ്‌ പ്രവർത്തിച്ചത്‌. രാഷ്ട്രീയ എതിരാളികളെ നേരിടാൻ ആശയങ്ങളോ വസ്തുതകളോ ഇല്ലാതാകുമ്പോൾ വ്യക്തിഹത്യയും വ്യാജപ്രചാരണവും സ്ത്രീകളെ അപമാനിക്കലും ഇക്കൂട്ടരുടെ പതിവ്‌ രീതികളാണ്‌. ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന സ്ത്രീകളെ സ്ലട്ട്-ഷെയ്മിംഗിലൂടെയും അപവാദ പ്രചാരണങ്ങളിലൂടെയും ഭീഷണിപ്പെടുത്തിയും പൊതുഇടങ്ങളിൽ നിന്ന് പിൻവലിപ്പിക്കാനുള്ള ശ്രമങ്ങൾ കുറച്ച്‌ നാളായി നടക്കുകയാണ്‌.
എന്നാൽ അത്തരം ഗുണ്ടായിസത്തിന് മുന്നിൽ തലകുനിക്കില്ല. ഓരോ നുണയെയും നിയമപരമായും രാഷ്ട്രീയമായും തുറന്നുകാട്ടി തന്നെ പ്രതിരോധിക്കും.

Also Read – ‘എന്താടിസ്ഥാനത്തിലാണ് പുനർജനി കേസ് അവസാനിപ്പിച്ചത്? അടിയന്തരമായി തീരുമാനം പുനഃപരിശോധിക്കണം’: പിണറായി വിജയൻ

സ്വകാര്യ നിമിഷങ്ങളെ അടർത്തിയെടുത്ത്‌ വ്യാജ തലക്കെട്ടുകൾ ചാർത്തി സാമൂഹിക വിചാരണ നടത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ല; അത് കുറ്റകൃത്യമാണ്. ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥിനികളെ ബലാൽസംഘം ചെയ്യുകയാണ് വേണ്ടത് എന്ന് പറഞ്ഞ സംഘ്പരിവാർ വിഷജീവി ടിജി മോഹൻദാസിൻ്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതിൻ്റെ പ്രതികാരമായിട്ടാണ് ശരികലയുയുടെ നേതൃത്വത്തിൽ ഈ പെൺകുട്ടികളുടെ നേരെ സൈബർ അറ്റാക്ക് തുടങ്ങിയത്. എന്നാൽ യാതൊരു ലജ്ജയുമില്ലാതെ കോൺഗ്രസ് ഹാൻഡിലുകൾ ഇത് ഏറ്റെടുത്തു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് !!! സംഘ്പരിവാർകോൺഗ്രസ് ഡീലുകൾ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുക തന്നെ ചെയ്യും. പൊതുരംഗത്ത് കടന്ന് വരുന്ന പെൺകുട്ടികളെ നിശബ്ദരാക്കാൻ നിങ്ങൾക്ക് കഴികയില്ല.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here