കൊച്ചിൻ ഷിപ്പിയാർഡിൽ ഉയർന്ന ശമ്പളമുള്ള ജോലി നേടാൻ അവസരം വന്നെത്തി. മാനേജർ, എക്സിക്യൂട്ടീവ് ട്രെയിനി എന്നീ തസ്തികകളിലാണ് അപേക്ഷിക്കാൻ അവസരം. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ്/ മറൈൻ എഞ്ചിനീയറിംഗ്/ നേവൽ ആർക്കിടെക്ചർ എഞ്ചിനീയറിംഗ് എന്നിവയിൽ 60 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.
രണ്ട് ഒഴിവുകളാണുള്ളത്. കർവാർ, വിശാഖപട്ടണം എന്നിവിടങ്ങളിലുള്ള ഷിപ്പ് റിപ്പയർ ഫെസിലിറ്റികളിലായിരിക്കും നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 60,000-1,80,000 രൂപ വരെ ശമ്പളം ലഭിക്കും. ഓഗസ്റ്റ് പത്തുവരെ അപേക്ഷിക്കാൻ അവസരമുണ്ട്.
also read: ട്രെയിനിംഗിൽ 56,100 രൂപ ശമ്പളം; എൽഎൽബി കഴിഞ്ഞവർക്ക് ആർമിയിൽ അഡ്വക്കേറ്റാവാൻ അവസരം
എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ എൻവയോൺമെന്റൽ സയൻസ് ആൻ്റ് ടെക്നോളജി അല്ലെങ്കിൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് ആൻ്റ് മാനേജ്മെൻ്റ് അല്ലെങ്കിൽ ക്ലൈമറ്റ് സയൻസ് എന്നിവയിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബി.ടെക്/എം ടെക്/എം എസ് സി ബിരുദമുള്ളവർക്കാണ് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിൽ അപേക്ഷിക്കാനാകുക. രണ്ട് ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 83640 രൂപയാണ് ശമ്പളമായി ലഭിക്കും. കൊച്ചി സിഎസ്എല്ലിലോ അല്ലെങ്കിൽ മറ്റ് യൂണിറ്റുകളിലോ ആയിരിക്കും നിയമനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here