കുവൈറ്റിൽ ഗതാഗത പരിശോധന ശക്തം; നിയമം ലംഘിച്ചാൽ പിടിവീഴും

കുവൈറ്റിലുടനീളം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് അഫയേഴ്സ് സെക്ടറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ വ്യാപക സുരക്ഷാ-ട്രാഫിക് പരിശോധനയിൽ 25,114 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുകയും വിവിധ കേസുകളിലായി 89 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിവാര പ്രവർത്തന റിപ്പോർട്ടിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ താമസനിയമം ലംഘിച്ച 40 പേരെ പിടികൂടി. മയക്കുമരുന്ന് നിയന്ത്രണ വിഭാഗത്തിന് ആറു പ്രതികളെ കൈമാറിയതോടൊപ്പം അസ്വാഭാവിക നിലയിൽ കണ്ടെത്തിയ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഗുരുതര ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ 20 വാഹനയാത്രക്കാരെ ട്രാഫിക് തടങ്കലിലാക്കുകയും ആറു പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

ALSO READ: പ്രായപരിധി സംബന്ധിച്ച ചട്ടങ്ങൾ കർശനമായി നടപ്പിലാക്കാൻ നിർദ്ദേശം; കുവൈത്തിലെ സഹകരണ സംഘങ്ങളിൽ 70 വയസ് കഴിഞ്ഞവർക്ക് ജോലി നഷ്ടമാകും

പരിശോധനയുടെ ഭാഗമായി 237 വാഹനങ്ങളും മൂന്ന് മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തു. ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്ത 1,320 ട്രാഫിക് അപകടങ്ങളിൽ അധികൃതർ ഇടപെട്ടു. ഇതിൽ 985 വാഹനക്കൂട്ടിയിടികളും 171 പേർക്ക് പരിക്കേറ്റ അപകടങ്ങളും ഉൾപ്പെടുന്നു. കൂടാതെ ട്രാഫിക് സംഘങ്ങൾ 2,443 പരാതികൾക്ക് പരിഹാരം കാണുകയും ഗതാഗതം തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.


സുരക്ഷാ നടപടികളുടെ ഭാഗമായി തിരയുന്ന 16 വാഹനങ്ങൾ പിടിച്ചെടുത്തു. എമർജൻസി പോലീസ് പട്രോളിംഗ് സംഘങ്ങൾ 1,969 സുരക്ഷാ ദൗത്യങ്ങൾ നടത്തുകയും വിവിധ കേസുകളിൽ തിരയുന്ന 38 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ തിരയുന്ന 27 വാഹനങ്ങൾ പിടിച്ചെടുക്കുകയും താമസനിയമം ലംഘിച്ച 20 പേരെയും ഔദ്യോഗിക തിരിച്ചറിയൽ രേഖകളില്ലാതെ കണ്ടെത്തിയ 13 പേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അപകടങ്ങളിൽപ്പെട്ടവർക്കും വാഹനയാത്രക്കാർക്കും ഉൾപ്പെടെ 1,032 മാനുഷിക സഹായ സേവനങ്ങളും പട്രോളിംഗ് സംഘങ്ങൾ നൽകി. റോഡരികിലെ അടിയന്തര സഹായം, വാഹനസഹായം തുടങ്ങിയ സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നതായി മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് നിയമപാലനം ശക്തിപ്പെടുത്തുന്നതിനും പൊതുസുരക്ഷയും റോഡ് സുരക്ഷയും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി സുരക്ഷാ-ട്രാഫിക് പരിശോധനകൾ തുടർന്നും വ്യാപകമായി നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News