നമ്മൾ ചിപ്സ് പാക്കറ്റുകൾ വാങ്ങി കഴിക്കുമ്പോൾ സ്ഥിരം പറയുന്ന ഒന്നാണ് “ചിപ്സ് ഇല്ല, പകരം കാറ്റ് മാത്രമാണ്” എന്ന്. എന്നാൽ ചിപ്സിന്റെ രുചിയും ഗുണവുമെല്ലാം നിലനിർത്തുന്നതിന് ആ നിറഞ്ഞിരിക്കുന്ന കാറ്റ് വഹിക്കുന്ന പങ്ക് ചെറുതല്ല. പിന്നെ കാറ്റ് എന്ന് പറഞ്ഞ് നമ്മൾ എഴുതിതള്ളുന്നത് നൈട്രജൻ എന്ന വാതകത്തെയാണ്. നിറമോ ഗന്ധമോ ഇല്ലാത്ത നൂറ് ശതമാനം നൈട്രജൻ വാതകമാണ് ചിപ്സ് പാക്കറ്റുകളിൽ നിറക്കുന്നത്. ഭക്ഷ്യ വസ്തുക്കളുമായി ഒരു തരത്തിലും രാസപ്രവർത്തനം നടത്തുന്നില്ല എന്നതാണ് നൈട്രജന്റെ മറ്റൊരു പ്രത്യേകത.
നൈട്രജൻ നിറക്കുന്നതിനുള്ള കാരണങ്ങൾ
Also Read; രാത്രിയിൽ സാലഡ് മാത്രം കഴിച്ചാൽ ശരീരഭാരം കുറയുമോ ?
പാക്കറ്റുകളിലെ ചിപ്സുകളിൽ എണ്ണ ഉണ്ടാകും. അതിനാൽ തന്നെ ഓക്സിജനുമായി ചേർന്ന് എണ്ണ ഓക്സിഡൈസ് ചെയ്യപ്പെടുകയും ഭക്ഷണം പെട്ടെന്ന് പഴകാനും ദുർഗന്ധവും രുചിയിൽ വ്യത്യാസവും ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ നൈട്രജൻ ഭക്ഷണവുമായി രാസപ്രവർത്തനം നടത്താതിനാൽ ഭക്ഷണത്തിന്റെ ഗുണനിലവാരം സംരക്ഷിക്കുന്നതിനാൽ തന്നെ ചിപ്സ് പഴകാതിരിക്കാൻ കൂടുതൽ കാലം നിലനിൽക്കുന്നു.
പാക്കറ്റിനുള്ളിലെ നൈട്രജൻ ഒരു കുഷ്യൻ പോലെ പ്രവർത്തിക്കുന്നതിനാൽ തന്നെ ചിപ്സ് പാക്കറ്റുകൾ പൊട്ടിപോകാൻ സാധ്യത കുറവാണ്. കൂടാതെ ഈർപ്പം കുറക്കാൻ സഹായിക്കുന്ന നൈട്രജൻ ചിപ്‌സ് കൂടുതൽ കാലം ക്രിസ്പിയായി തുടരാനും ഗുണകരമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here