വെണ്ടയ്ക്ക പൊതുവേ എല്ലാവർക്കും ഇഷ്ടമുള്ള പച്ചക്കറിയല്ല. സാമ്പാറിലായാലും മറ്റേത് കറിയിലും വെണ്ടയ്ക്ക കണ്ടാൽ അത് കണ്ണുംപൂട്ടി എടുത്തെറിഞ്ഞ് കളയുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, വെണ്ടയ്ക്ക കൊണ്ട് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു നാലുമണി പലഹാരമായാലോ. എല്ലാവരും വീണ്ടും വീണ്ടും വാങ്ങി കഴിക്കുന്ന ഒരു പക്കോടയുണ്ടാക്കാം ഇനി വെണ്ടയ്ക്ക കൊണ്ട്.
ചേരുവകൾ
വെണ്ടയ്ക്ക- 300 ഗ്രാം
കടലമാവ്- മൂന്ന് ടേബിൾ സ്പൂൺ
അരിപ്പൊടി- രണ്ട് ടേബിൾ സ്പൂൺ
ചെറുനാരങ്ങ നീര്, മഞ്ഞപ്പൊടി- ആവശ്യത്തിന്
മുളകുപൊടി
ഉപ്പ്
ഗരംമസാല
ജീരകം
also read; ഇനി ചെമ്മീൻ കിട്ടിയാൽ ഈ മോളി ട്രൈ ചെയ്യാതെ പോകല്ലേ…
തയ്യാറാക്കുന്ന വിധം
വെണ്ടയ്ക്ക കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക. മറ്റൊരു പാത്രത്തിൽ കടലമാവ്, അരിപ്പൊടി, മഞ്ഞപ്പൊടി, മുളകുപ്പൊടി, ഗരംമസാല എന്നിവയെടുക്കുക. ഈ മസാലയിൽ നാരങ്ങനീര് ചേർത്തിളക്കി അതിൽ വെണ്ടയ്ക്ക മുക്കിയെടുക്കുക. ഇനി ഒന്നുകിൽ എയർഫ്രയർ 5 മിനിറ്റ് പ്രീഹീറ്റ് ചെയ്ത് ട്രേയിൽ കുറച്ച് എണ്ണ പുരട്ടി വെണ്ടയ്ക്ക അതിൽ നിരത്തി 10 മിനിറ്റ് എയർഫ്രൈ ചെയ്തെടുക്കുക. അല്ലെങ്കിൽ ചീനച്ചട്ടിയിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച ശേഷം മസാല പുരട്ടിവച്ച വെണ്ടയ്ക്ക കഷ്ണങ്ങൾ അതിലേക്കിട്ട് വറുത്ത് കോരുക. ക്രിസ്പ്പി പക്കോട റെഡി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here