രാത്രിയിൽ സാലഡ് മാത്രം കഴിച്ചാൽ ശരീരഭാരം കുറയുമോ ?

രാത്രി ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും സാലഡുകളും ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്. എന്നാൽ രാത്രി സാലഡ് മാത്രം കഴിക്കുന്നത് യഥാർത്ഥത്തിൽ ആരോഗ്യകരമായ രീതിയാണോ? വെള്ളരി, തക്കാളി, ലെറ്റസ് എന്നിവ മാത്രം അടങ്ങിയ ഒരു ബൗൾ സാലഡ് കഴിച്ച് രാത്രി കിടക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ എന്ന സംശയം പലർക്കുമുണ്ട്.

ശരീരഭാരം കുറയ്ക്കാൻ സലാഡുകൾ മികച്ച പങ്കുവഹിക്കുമെങ്കിലും, ആവശ്യത്തിന് പ്രോട്ടീനും മറ്റ് പോഷകങ്ങളും ഇല്ലാതെ വെറും പച്ചക്കറികൾ മാത്രം കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കാലറി കുറയ്ക്കുക എന്നത് മാത്രമല്ല ഭാരം കുറയ്ക്കാനുള്ള വഴി പേശികളുടെ ആരോഗ്യം നിലനിർത്താനും പോഷകസമ്പുഷ്ടമായ ഭക്ഷണം അത്യന്താപേക്ഷിതമാണ്.

also read; എഐ നിർമിച്ച ലോകത്തിലെ ആദ്യ വാക്സിൻ മനുഷ്യനിൽ വിജയകരം? നൽകാൻ സൂചിയും വേണ്ട, സവിശേഷതകൾ എന്തെല്ലാം?

വെള്ളരി, തക്കാളി, ലെറ്റസ് തുടങ്ങിയ പച്ചക്കറികളിൽ കാലറി വളരെ കുറവും നാരുകൾ കൂടുതലുമാണ്. ഇത് വയർ നിറഞ്ഞ അനുഭവം നൽകുമെങ്കിലും, ആവശ്യത്തിന് പ്രോട്ടീനും നല്ല കൊഴുപ്പും ഇവയിൽ ലഭിക്കുന്നില്ല. ഒരു വ്യക്തി പെട്ടെന്ന് കാലറി വളരെയധികം കുറയ്ക്കുകയും ആവശ്യത്തിന് പ്രോട്ടീൻ കഴിക്കാതിരിക്കുകയും ചെയ്യുമ്പോൾ, ശരീരത്തിലെ കൊഴുപ്പിനൊപ്പം പേശികളും നഷ്ടപ്പെടാൻ തുടങ്ങുന്നു. പേശികൾ നഷ്ടപ്പെടുന്നത് ശരീരത്തിന്റെ മെറ്റബോളിസം മന്ദഗതിയിലാക്കുകയും, ഭാവിയിൽ ഭാരം വീണ്ടും കൂടാൻ ഇടയാക്കുകയും ചെയ്യും.

പച്ചക്കറികൾ മാത്രം അടങ്ങിയ സാലഡിന് പകരം ആവശ്യത്തിന് പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ സലാഡുകൾ തയ്യാറാക്കാം. പനീർ, ടോഫു, പുഴുങ്ങിയ മുട്ട, ചിക്കൻ, മീൻ, തൈര് അല്ലെങ്കിൽ മുളപ്പിച്ച പയറുവർഗങ്ങൾ എന്നിവ സാലഡിൽ ഉൾപ്പെടുത്തുക. ബദാം, അണ്ടിപ്പരിപ്പ്, ഫ്ലാക്സ് സീഡ്സ്, ഒലിവ് ഓയിൽ എന്നിവ ചെറിയ അളവിൽ ചേർക്കുന്നത് കൂടുതൽ നേരം വിശപ്പില്ലാതെ ഇരിക്കാൻ സഹായിക്കും. പച്ചക്കറികളിലെ ഫൈബറും പ്രോട്ടീനും ചേരുമ്പോൾ വിശപ്പ് നിയന്ത്രിക്കാനും ശരീരത്തിന് ആവശ്യമായ ഊർജം നൽകാനും സാധിക്കും.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News