രാജ്യസഭയിൽ കേരളവിരുദ്ധ പരാമർശം നടത്തി ജെഡിയു എംപി; എതിർത്ത് ഡോ. ജോൺ ബ്രിട്ടാസ് എംപിയും എ എ റഹീം എംപിയും

രാജ്യസഭയിൽ കേരളവിരുദ്ധ പരാമർശം നടത്തിയ ജെഡിയു എംപിയെ എതിർത്ത് ഡോ. ജോൺ ബ്രിട്ടാസ് എംപി. ജെഡിയു എം പിയായ സഞ്ജയ് കുമാർ ത്സായാണ് കേരളവിരുദ്ധ പരാമർശം നടത്തിയത്. ജന്തർ മന്തർ പ്രക്ഷോഭത്തിൽ പങ്കെടുക്കാനായി ഒരു വ്യവസായി
ദുബായിൽ നിന്ന് 23 മലയാളികളെ അയച്ചെന്നായിരുന്നു സഞ്ജയ് കുമാർ ത്സായുടെ പരാമർശം. മലയാളം ചാനൽ ഇത് റിപ്പോർട്ട് ചെയ്തെന്നും സഞ്ജയ് കുമാർ ത്സാ രാജ്യസഭയിൽ പറഞ്ഞിരുന്നു. ഇതോടെയാണ് ജോൺ ബ്രിട്ടാസ് എംപി രം​ഗത്തെത്തിയത്.

also read: ‘ചോദ്യപേപ്പർ ചോർച്ച തടയാൻ കേന്ദ്ര നടപടിയില്ല’; കുട്ടികളുടെ കണ്ണീരിനെ കണ്ണീർ വാതകം കൊണ്ട് തുടയ്ക്കാൻ കഴിയില്ലെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി

ദുബായിൽ നിന്നും എത്തി സമരത്തിൽ പങ്കെടുത്താൽ എന്താണ് കുഴപ്പമെന്ന് ജോൺ ബ്രിട്ടാസ് എംപി ചോദിച്ചു. കേരളത്തിൽ 15-ാമത്തെ ജില്ല പോലെയാണ് ദുബായ് എന്നും അദ്ദേഹം പറഞ്ഞു. തെറ്റായ സന്ദേശം നൽകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരാമർശം സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യണമെന്ന് എ എ റഹീം എംപി ആവശ്യപ്പെട്ടു.

അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ച തടയാൻ കേന്ദ്ര സർക്കാ‍ർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. രാജ്യസഭയിലാണ് അദ്ദേഹം ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ചത്. കുട്ടികളുടെ കണ്ണീരിനെ കണ്ണീർ വാതകം കൊണ്ട് തുടയ്ക്കാൻ കഴിയില്ലെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. ജന്തർ മന്തറിൽ പ്രതിഷേധത്തിനെത്തിയ വിദ്യാർത്ഥികൾക്കെതിരെ പല ആരോപണങ്ങളും ഉന്നയിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News