ഒരു കപ്പ് ചോറ് മതി, വൈകീട്ട് ചായയ്ക്ക് ‘റൈസ് പോപ്പ്കോൺ’ ഉണ്ടാക്കാം

Turn Leftover Rice into a Crispy Evening Snack

ചോറ് അധികമായാലും ബാക്കി വന്നാലും ഇനി ടെൻഷൻ വേണ്ട, ഈ ചോറ് ഉപയോ​ഗിച്ച് നല്ല ടേസ്റ്റി പലഹാരം ഉണ്ടാക്കാം. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാൻ പറ്റുന്ന റൈസ് പോപ്പ്കോൺ ഉണ്ടാക്കാൻ കുറഞ്ഞ ചേരുവ മാത്രം മതി. ബാക്കി വന്ന ചോറ് ഉപയോഗിച്ച് എങ്ങനെ റൈസ് പോപ്പ്കോൺ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

ചോറ്: 1 കപ്പ്
വേവിച്ച ഉരുളക്കിഴങ്ങ്: 2 മീഡിയം സൈസ്
സവാള: 1 വലുത് (ചെറുതായി അരിഞ്ഞത്)
ഇഞ്ചി (ചെറുതായി അരിഞ്ഞത്) – ഒരു ടീസ്പൂൺ
ചില്ലി ഫ്ലേക്സ്: ഒന്നര ടീസ്പൂൺ (എരിവിനനുസരിച്ച് മാറ്റം വരുത്താം)
കറിവേപ്പില (ചെറുതായി അരിഞ്ഞത്)- ആവശ്യത്തിന്
ചെറിയ ജീരകം: അര ടീസ്പൂൺ
വറുത്ത പച്ചരിപ്പൊടി: 1 ടേബിൾസ്പൂൺ
ഉപ്പ്: ആവശ്യത്തിന്
എണ്ണ: വറുത്തെടുക്കാൻ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബൗളെടുത്ത് അതിലേക്ക് ചോറ്, വേവിച്ച ഉരുളക്കിഴങ്ങ്, സവാള, ഇഞ്ചി, ചില്ലി ഫ്ലേക്സ്, കറിവേപ്പില, ചെറിയ ജീരകം, അരിപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക. വെള്ളം ചേർക്കരുത്. ഇനി കൈയിൽ അല്പം വെള്ളം നനച്ച ശേഷം ചെറിയ ബോൾസ് തയ്യാറാക്കുക. ഈ ബോൾസ് ഓരോന്നും വറുത്ത പച്ചരിപ്പൊടിയിൽ ഇട്ട് ഒന്ന് കോട്ട് ചെയ്തെടുക്കുക.

ALSO READ: മലബാറിൻ്റെ തനിമയിൽ തലശ്ശേരി സ്പെഷ്യൽ തരി ബിരിയാണി; വീട്ടിലുണ്ടാക്കാൻ ഇതാ ഒരു എളുപ്പവഴി

ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ബോൾസ് ഇട്ടു കൊടുക്കാം. എണ്ണയിൽ അധികം അരിപ്പൊടി പടരാതിരിക്കാൻ ലൈറ്റ് ആയി മാത്രമേ കോട്ട് ചെയ്യാവൂ. മീഡിയം ഫ്ലെയിമിൽ ഇട്ടുവേണം വറുത്തെടുക്കാൻ. ഉടനെ ഇളക്കാതെ 30 സെക്കൻഡിന് ശേഷം മാത്രം ഇളക്കാം. ഒരു ലൈറ്റ് ഗോൾഡൻ നിറം ആകുമ്പോൾ കോരിമാറ്റാം. തക്കാളി ചട്ണിയോ തേങ്ങാ ചട്ണിയോ ഉണ്ടെങ്കിൽ റൈസ് പോപ്പ്കോണിന് മികച്ച കോംപിനേഷൻ ആയിരിക്കും.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News