അപ്പോൾ നിസാരമല്ലല്ലേ, ഒരാൾ കോട്ടുവായ ഇടുമ്പോൾ നമുക്കും കോട്ടുവായ വരുന്നത് എന്തുകൊണ്ട്?

yawning

കോട്ടുവായ എന്ന പദം എല്ലാവർക്കും സുപരിചിതമാണ്. ചിലപ്പോൾ ക്ഷീണമുള്ളപ്പോഴോ അല്ലെങ്കിൽ ഉറക്കം വരുമ്പോഴോ ആയിരിക്കും കോട്ടുവായ ഇടുന്നത്. എന്നാൽ ഇത് കാണുന്നത് ക്ഷീണവും ഉറക്കവും വരാത്തവരാണെങ്കിലും കോട്ടുവായ ഇടാറുള്ളത് പതിവുള്ളതാണ്. എന്തുകൊണ്ട് ഇത് സംഭവിക്കുന്നുവെന്ന് ചിന്തിക്കാത്തവരും വിരളമായിരിക്കും. പലരും ഈ പ്രക്രിയയ്ക്ക് വ്യത്യസ്ത കാരണങ്ങളായിരിക്കും നൽകുന്നത്. ഇത്തരത്തിൽ ഒരാൾ കോട്ടുവായ ഇടുന്നത് കാണുമ്പോൾ മറ്റൊരാൾക്കും കോട്ടുവായ വരാനുള്ള പ്രവണതയെ കണ്ടാജിയസ് യാണിംഗ് എന്നാണ് പറയുന്നത്.

എന്തിനാണ് കോട്ടുവായ

നമ്മുടെ തലച്ചോറും വൈകാരിക ബന്ധങ്ങളുമായി അടുത്ത ബന്ധമുള്ള ഒന്നാണ് കോട്ടുവായ. നമ്മൾ ക്ഷീണിതരാകുമ്പോൾ ശ്വാസോച്ഛ്വാസത്തിന്റെ വേഗത കുറയുകയും രക്തത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് കൂടുകയും ചെയ്യുന്നു. ഈ സമയത്ത് ശരീരത്തിലേക്ക് കൂടുതൽ ഓക്സിജൻ എത്തിക്കാനും കാർബൺ ഡയോക്സൈഡ് വേഗത്തിൽ പുറന്തള്ളാനുമാണ് കോട്ടുവായ വരുന്നത് എന്നതാണ് ഒരു കൂട്ടം ആരോഗ്യവിദഗ്ദരുടെ അഭിപ്രായം.

ALSO READ: നനഞ്ഞ സോക്സ് ധരിച്ചാണോ ഇരിപ്പ് ? അപകടമാണ്

എന്നാൽ മറ്റൊരാൾ കോട്ടുവായ ഇടുന്നത് കാണുമ്പോഴോ, ശബ്ദം കേൾക്കുമ്പോഴോ, എന്തിന് അതിനെക്കുറിച്ച് ചിന്തിക്കുമ്പോഴോ നമുക്കും കോട്ടുവായ വന്നേക്കാമെന്നും വിദഗ്ദർ പറയുന്നു. കൂടാതെ കോട്ടുവായക്ക് മനുഷ്യരിലെ സഹാനുഭൂതിയുമായി വലിയ ബന്ധമുണ്ട്. മറ്റുള്ളവരുടെ വികാരങ്ങളും അവസ്ഥകളും മനസിലാക്കാനുള്ള തലച്ചോറിന്റെ കഴിവാണ് ഇവിടെ പ്രവർത്തിക്കുന്നത്. നമുക്ക് ഏറ്റവും അടുപ്പമുള്ള കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ കോട്ടുവായ ഇടുമ്പോൾ നമുക്കും കോട്ടവായ വരാനുള്ള സാധ്യത കൂടുതലായിരിക്കുമെന്നാണ് മനഃശാസ്ത്ര പഠനങ്ങളിൽ പറയുന്നത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News