ഏഴ് ദിവസമായി അച്ഛനെ കാത്തിരിക്കുന്ന മകൾക്ക് കോൺഗ്രസ് സൈബർ അണികളുടെ തെറിവിളി അധിക്ഷേപം. വിഴിഞ്ഞത്ത് ജൂലൈ 31 ന് കടലിൽ കാണാതായ ജോണിന്റെ മകൾ ജിജിയെ ലക്ഷ്യം വെച്ചാണ് സാമൂഹ്യമാധ്യങ്ങളിൽ ഹീനമായ അധിക്ഷേപം നടക്കുന്നത്. അച്ഛനെ തിരഞ്ഞ് കണ്ടുപിടിക്കുന്നതിൽ സർക്കാർ നിസ്സംഗത കാണിക്കുന്നുവെന്ന് ജിജി പറഞ്ഞതിന്റെ പേരിലാണ് ആ പെൺകുട്ടിക്കെതിരെ കോൺഗ്രസ് സൈബർ ടീം തെറിവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇവൾ കമ്മിയാണ്,
ഇവളുടെ സ്വഭാവം കാരണം അയാൾ കടലിൽ ചാടി ചത്തതായിരിക്കും,
മക്കൾക്ക് വിവരം കൂടിപ്പോയതിന്റെ കുഴപ്പമാണ്. അച്ഛൻ കടലിൽ പോയതിന്റെ ദുഃഖമല്ല, വി ഡി സതീശൻ മുഖ്യമന്ത്രിയായിരിക്കുന്നത് സഹിക്കാൻ പറ്റാത്തതിന്റെ കഴപ്പാണ്,
ചെലക്കാണ്ട് പോടി, നിനക്കെത്ര തന്നു സഖാക്കൾ,
അച്ഛനെ കണ്ടെത്തുന്നത് വരെയെങ്കിലും മയത്തിൽ സംസാരിക്കണം
– എന്നിങ്ങനെ പോകുന്നു അധിക്ഷേക കമന്റുകൾ.
ജോണിനായി തിരച്ചിൽ നടത്താൻ പ്രത്യേക സന്നാഹങ്ങൾ ഒരുക്കുവാനോ ഉദ്യോഗസ്ഥരെ നിയോഗിക്കുവാനോ യുഡിഎഫ് സർക്കാർ തയ്യാറായിരുന്നില്ല. ദിവസങ്ങളോളം നിസ്സംഗത തുടർന്നപ്പോഴാണ് മാധ്യമങ്ങൾക്ക് മുന്നിൽ കുടുംബം സങ്കടം തുറന്നുപറഞ്ഞത്. തുടർന്ന് ജോണിന് വേണ്ടിയുള്ള തിരച്ചിലുമായി ബന്ധപ്പെട്ട പ്രശ്നം മാധ്യമപ്രവർത്തകർ മുഖ്യമന്ത്രി വി ഡി സതീശന്റെ ശ്രദ്ധയിൽപ്പെടുത്തി. “കടൽതീരത്ത് പോയാലുള്ള അവസ്ഥ അറിയാമല്ലോ..” എന്ന പരിഹാസം നിറഞ്ഞ മറുപടിയായിരുന്നു മുഖ്യമന്ത്രിയിൽ നിന്നും ഉണ്ടായത്.
“ഞങ്ങളെ അധിക്ഷേപിച്ച മുഖ്യമന്ത്രി മാപ്പ് പറയണം. ദുരന്ത നിവാരണ വകുപ്പിന്റെ മേധാവി മുഖ്യമന്ത്രിയല്ലേ. മുഖ്യമന്ത്രി എന്ത് ചെയ്തു? മാധ്യമങ്ങളോട് പച്ചക്കള്ളം പറയുകയാണ്. എഡി പറയുന്ന വിവരവും മുഖ്യമന്ത്രി പറയുന്നതും തമ്മില്‍ അന്തരമുണ്ട്” എന്ന് ജിജി പ്രതികരിച്ചതോടെയാണ് കോൺഗ്രസ് സൈബർ അണികൾ പെൺകുട്ടിക്കെതിരെ ഹീനമായ സൈബർ അതിക്രമം ആരംഭിച്ചത്.
പപ്പായെ കാണാതായിട്ട് ആറുദിവസം കഴിഞ്ഞിട്ടും സർക്കാർ സംവിധാനങ്ങളൊന്നും പ്രവർത്തിച്ചില്ല. മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും എംപി ശശി തരൂരിനും ഇ–മെയിൽ അയച്ചെന്നും ആരിൽനിന്നും പ്രതികരണമുണ്ടായില്ലെന്നും ജിജി മാധ്യമങ്ങളോട് പറയുന്നുണ്ട്. കഴിഞ്ഞദിവസം മുൻ മന്ത്രി വി ശിവൻകുട്ടി ജോണിന്റെ വീട്ടിലെത്തി മക്കളോടും കുടുംബാംഗങ്ങളോടും സംസാരിച്ചിരുന്നു. അപ്പോൾ മാത്രമാണ് ആ കുടുംബത്തിന് ജില്ലാ കലക്ടറോട് ഫോണിൽ സംസാരിക്കാനുള്ള അവസരം പോലും ഉണ്ടായത്.

മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ചാലോ സർക്കാരിനെതിരെ ആരെങ്കിലും മിണ്ടിയാലോ സൈബറിടത്തിൽ ക്രൂരമായ അതിക്രമം നടത്തുകയെന്നത് കോൺഗ്രസിന്റെ ഒരു ശൈലിയായി മാറിയിരിക്കുകയാണ്. പ്രളയ ദുരിതാശ്വാസത്തെ വിമർശിച്ച ദുരിതബാധിതർക്ക് നേരെയും സമാനമായ അക്രമം ഉണ്ടായി. തിരഞ്ഞെടുപ്പുകാലത്ത് വ്യാജപ്രചരണങ്ങൾ നടത്താനായി രൂപീകരിച്ച സൈബർ ടീമിനെ അതുപോലെ നിലനിർത്തിയാണ് ഇത്തരമൊരു പ്രവർത്തനം നടക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here