സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ദയനീയാവസ്ഥയിൽ വിമർശനവുമായി ഹൈക്കോടതി. ഐസൊലേഷൻ സെല്ലുകൾ ജയിലിനേക്കാൾ മോശമെന്ന് ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ഇവിടെ നടക്കുന്നത് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ്.
ആത്മഹത്യാ പ്രവണതയുള്ള രോഗികളെ ഐസൊലേഷൻ സെല്ലുകളിൽ പാർപ്പിക്കരുതെന്നും കോടതി. ഇത് രോഗികളെ കൂടുതൽ മാനസികമായി തകർക്കുന്ന സാഹചര്യമുണ്ടാക്കും. ഡോക്ടർമാരെയും നഴ്‌സുമാരെയും കുറ്റപ്പെടുത്താനാകില്ലെന്നും ഡോക്ടർമാരും നഴ്‌സുമാരും ആത്മാർത്ഥമായി സേവനം ചെയ്യുന്നുവെന്നും കോടതി പറഞ്ഞു.
Also read: പൊലീസ് സംഘടനകളുടെ പുനസംഘടന റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് കേരള പൊലീസ് അസോസിയേഷന്‍
സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും ആക്ഷേപങ്ങളിൽ സർക്കാർ നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നും കോടതി പറഞ്ഞു. തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ പരിശോധനയ്ക്ക് ശേഷമാണ് വിമർശനം.
The Kerala High Court has criticised the deplorable conditions in the state’s mental health centres, describing isolation cells as worse than prisons. The court directed the government to respond within four weeks following observations made during an inspection of the Thrissur Mental Health Centre.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here