കേരള ഇനി മുതൽ കേരളം; വിജ്ഞാപനമിറക്കി കേന്ദ്രസർക്കാർ

‘കേരള’ എന്നതു മാറ്റി ‘കേരളം’ എന്നാക്കുന്നതിനുള്ള നിയമം പ്രാബല്യത്തിലാക്കി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. പേരുമാറ്റാനുള്ള ബിൽ 14ന് നിയമമായെങ്കിലും അത് പ്രാബല്യത്തിലാക്കിയിരുന്നില്ല. പേരുമാറ്റം സംബന്ധിച്ച അന്തിമനടപടിക്രമമാണ് ഇതോടെ പൂർത്തിയായത്. ഇനി ഒരു വർഷത്തിനകം, കേരളത്തിന്റെ പേരുമാറ്റം പ്രതിലിപ്പിക്കുന്ന തരത്തിൽ നിയമങ്ങളിൽ ഭേദഗതി വരുത്തു.

2024 ജൂണിലാണ് എൽഡിഎഫ്‌ സർക്കാർ പേരുമാറ്റം ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭയിൽ പാസാക്കിയത്. തുടർന്ന് കേന്ദ്രസർക്കാർ നിയമനിർമാണ നടപടികളിലേക്ക്‌ നീങ്ങുകയായിരുന്നു. ഈ മാസം ഇരുസഭകളും വർഷകാല സമ്മേളനത്തിൽ പ്രമേയം പാസാക്കിയത്. പിന്നാലെ രാഷ്ട്രപതി ഒപ്പുവച്ചതോടെ ബിൽ അം​ഗീകരിച്ചു. നിലവിൽ വിജ്ഞാപനം കൂടി ഇറങ്ങിയതോടെ ഒ‍ൗദ്യോഗികമായി ‘കേരളം’ എന്നായി മാറി.

Also Read; യുഡിഎഫ് മന്ത്രിസഭയില്‍ ഭിന്നത; ആരോഗ്യവകുപ്പ് – ഉന്നതവിദ്യാഭ്യാസ മന്ത്രിമാർ തമ്മിൽ ഭിന്നത രൂക്ഷം

ഇനി മുതൽ സർക്കാർ രേഖകളിലും മറ്റും നിയമങ്ങളിലും ‘കേരള’ എന്ന്‌ രേഖപ്പെടുത്തിയത് ‘കേരളം’ എന്നാക്കി മാറ്റണം.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here