സർക്കാർ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ഏർപ്പെടുത്തുന്നതിൽ ആശങ്ക അറിയിച്ച് കെജിഎംഒഎ. സർക്കാർ നീക്കം മതിയായ ഡോക്ടർമാരെ നിയമിക്കായാണെന്നാണ് കെജിഎംഒഎ വ്യക്തമാക്കുന്നത്. ഇത് ഡോക്ടർമാരുടെ ജോലിഭാരം വർധിക്കുന്നതിന് കാരണമാകുമെന്നും ഇവർ പറഞ്ഞു.
ജില്ലാ ജനറൽ ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് മികച്ച ചികിത്സ നൽകാൻ 24 മണിക്കൂറും സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം അത്യാവശ്യമാണ്. എന്നാൽ സർക്കാർ തീരുമാനം നടപ്പിലാകും മുൻപ് ഇതിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് കെജിഎംഒഎയുടെ ആവശ്യം. പല ആശുപത്രികളിലും മതിയായ ഡോക്ടർമാരില്ല. ഈ പ്രശ്നം പരിഹരിക്കാതെ പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ ഡോക്ടർമാരുടെ ജോലിഭാരം വർധിച്ച് ഇത് രോഗി പരിചരണത്തെയും ബാധിക്കുമെന്ന് കെജിഎംഒഎ ചൂണ്ടികാണിച്ചു.
Also Read; കേരള ഇനി മുതൽ കേരളം; വിജ്ഞാപനമിറക്കി കേന്ദ്രസർക്കാർ
പുതിയ തസ്തികകൾ സൃഷ്ടിച്ച പിജി യോഗ്യതയുള്ള ഡോക്ടർമാരെ നിയമിക്കണമെണ് സംഘടനയുടെ ആവശ്യം. എന്നാൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്ന് സ്പെഷ്യാലിറ്റി ഡോക്ടർമാരെ ജനറൽ, ജില്ലാ ആശുപത്രികളിലേക്ക് മാറ്റുന്നതിൽ സംഘടന ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here