കുണ്ടറ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡി മർദനത്തിന് പിന്നാലെ സിയാദ് എന്ന യുവാവ് മരിച്ച സംഭവത്തിൽ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്തിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ജൂൺ 16 ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥർക്ക് മെമ്മൊ നൽകുകയും ചെയ്തു. സിയാദിനെ ജീപ്പിൽ വെച്ച് ശ്രീജിത്ത് ദേഹോപദ്രവം ഏൽപ്പിച്ചെന്ന് ആരോപണമുണ്ട്. റൂറൽ എസ് പിയാണ് ശ്രീജിത്തിനെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തത്. സിയാദിനെ കസ്റ്റഡിയിൽ എടുത്തപ്പോഴുള്ള നടപടി ക്രമങ്ങളിൽ വീഴ്ച സംഭവിച്ചെന്നും സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
Also read: സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല; മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ദയനീയാവസ്ഥയിൽ വിമർശനവുമായി ഹൈക്കോടതി
വലിയ വിമർശനമാണ് യുവാവിൻ്റെ മരണത്തിന് പിന്നാലെ ഉണ്ടായത്. ഡി വൈ എഫ് ഐയുടെ ഉൾപ്പെടെ പ്രതിഷേധത്തിന് പിന്നാലെയാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.
A Civil Police Officer has been suspended pending an investigation into the custodial death of Siyad at Kundara Police Station. The suspension follows allegations of custodial assault and procedural lapses during his detention.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here