നിയമസഭാ അക്കൗണ്ട് കമ്മിറ്റിയെ അവഹേളിച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത്. നിർണായക യോഗത്തിൽ പങ്കെടുക്കാതെ വിട്ടു നിന്നു. നടപടിയിൽ ഭരണപക്ഷ എംഎൽഎമാരടക്കം അതൃപ്തി പരസ്യമാക്കി. സി & എജി റിപ്പോർട്ടുമായി ബന്ധപ്പെട്ട നിർണായക യോഗത്തിലാണ് പ്രശാന്ത് പങ്കെടുക്കാത്തത്.
പകരം ഇതിനായി കീഴ് ഉദ്യോഗസ്ഥരെ അയക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ യോഗത്തിൽ നിന്ന് പുറത്താക്കി. ഫോണിൽ വിളിച്ചിട്ടും പ്രശാന്ത് പങ്കെടുത്തില്ല. നിയമസഭയെ തന്നെ അവഹേളിച്ചെന്ന് എം എൽ എമാർ തുറന്നടിച്ചു. മൃഗശാല വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയാണ് പ്രശാന്ത്. കണക്കുകൾ പരിശോധിക്കാനാണ് സെക്രട്ടറിയോട് നേരിട്ട് എത്താൻ ആവശ്യപ്പെട്ടത്.
Also read: വാക്കുകളിൽ മാത്രം പോരാ കരുതൽ; പിണറായിയെ അന്ന് പുകഴ്ത്തിയ സതീശൻ മുഖ്യമന്ത്രി കസേരയിലിരുന്നപ്പോൾ ഇങ്ങനെ ചെയ്യാമോ ?
എം എൽ എമാർ കാത്തിരുന്നിട്ടും പ്രശാന്ത് എത്തിയില്ല. കെ എൻ ബാലഗോപാൽ എംഎൽഎയാണ് നിയമസഭാ അകൗണ്ട് കമ്മിറ്റിയുടെ ചെയർമാൻ. മാത്യു കുഴൽനാടൻ, തോമസ് ഉണ്ണിയാടൻ, കെ രാജൻ അടക്കമുള്ളവരാണ് കമ്മിറ്റിയിലുള്ളത്. നടപടിക്രമങ്ങൾ പൂർത്തീകരിക്കാതെ ബിൽ നൽകിയതിൽ അഴിമതി കണ്ടെത്തിയിരുന്നു ഇത് ചർച്ച ചെയ്യുന്നതിനായിരുന്നു നേരിട്ട് ഹാജരാകണമെന്ന് അറിയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here