പ്രതിഷേധക്കാർക്കെതിരെ നടപടി തുടർന്ന് ദില്ലി പൊലീസ്. സിജെപി പ്രതിഷേധത്തിലെ മോദിക്കെതിരായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എക്സിന് പൊലീസ് നോട്ടീസ് നൽകി. അപകീർത്തികരമായ പോസ്റ്റുകളിൽ നടപടി ആവശ്യപ്പെട്ടാണ് കത്ത്.
പോസ്റ്റുകളും വീഡിയോകളും ഉടൻ നീക്കം ചെയ്യണമെന്ന് ദില്ലി പൊലീസ് ആവശ്യപ്പെട്ടു. പോസ്റ്റ് ചെയ്ത അക്കൗണ്ട് ഉടമയുടെ പേരും വിലാസവും ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും കൈമാറാനും നിർദേശമുണ്ട്. തീയതിയും സമയവും വ്യക്തമാക്കുന്ന ലോഗിൻ, ലോഗ്ഔട്ട് വിവരങ്ങൾ നൽകാനും ആവശ്യം.
അതേസമയം, സിജെപി സമരത്തിനിടെ കല്ലുകളുമായി എത്തിയ ട്രക്കുമായി ബന്ധമില്ലെന്നായിരുന്ന പൊലീസിന്റെ വാദം പൊളിയുന്നു.
പൊലീസിന്റെ ദുരൂഹ ഇടപെടലുകൾ സംശയനിഴലിലാണ്. സമരത്തിന് 4 ദിവസം മുൻപ് പൊലീസ് കസ്റ്റഡിൽ എടുത്ത വാഹനമാണ്
ജന്തർ മന്ദിറിൽ എത്തിയത്. കല്ലുമായി വന്ന ട്രാക്കുമായി ബന്ധമില്ലെന്നായിരുന്നു പൊലീസിന്റെ ആദ്യ വിശദീകരണം.എന്നാൽ, വാഹനത്തിലുണ്ടായിരുന്ന ലോഡ് ഒഴിവാക്കാനാണ് സ്റ്റേഷനിൽ നിന്ന് പുറത്തിറക്കിയതെന്ന പുതിയ വിശദീകരണവുമായി പൊലീസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here