അയൽവാസിയുടെയും വീടിനു മുകളിലേക്ക് പത്തനംതിട്ട നഗരസഭ കൗൺസിലറുടെ മതിൽ ഇടിഞ്ഞുവീണ് അപകടം ഉണ്ടായിട്ടും നീക്കം ചെയ്യുന്നില്ലെന്ന് പരാതി. കോൺഗ്രസ് കൗൺസിലറായ ഫാത്തിമ എസിന്റെ വീട്ടു മതിലാണ് ഇടിഞ്ഞു വീണത്.
രാഷ്ട്രീയ സ്വാധീനം മൂലം മുൻസിപ്പാലിറ്റിയും സർക്കാർ ഉദ്യോഗസ്ഥരും വിഷയത്തിൽ ഇടപെടുന്നില്ല എന്ന് വീട്ടുടമ പരാതിപ്പെട്ടു. കനത്ത മഴയെത്തുടർന്ന് ഫാത്തിമ എസിന്റെ വീടിൻറെ സംരക്ഷണഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു.
അയൽവാസിയായി ആശ എമ്മിൻ്റെ വീടിന് മുകളിലേക്കാണ് മതിൽ തകർന്നുവീണത്. അപകടം നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും നഗരസഭാ കൗൺസിലർ ആയ ഫാത്തിമ നടപടി സ്വീകരിക്കുന്നില്ല എന്നാണ് ആശ എമ്മിന്റെ കുടുംബം പറയുന്നത്.
English Summary
A retaining wall at the residence of Pathanamthitta municipal councillor Fathima S collapsed onto the neighbouring house of Asha M following heavy rain. The neighbour’s family alleges that no action has been taken even five days after the incident and claims political influence is preventing intervention by municipal and government officials.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here